ബെംഗളൂരു: ചാമരാജനഗർ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബിലിഗിരി രംഗനാഥ സ്വാമി ടൈഗർ റിസർവിന് കീഴിലുള്ള ഗൊംബെഗല്ലു ആദിവാസി ഗ്രാമത്തിലെ കേതഗൗഡ (80) ആണ് മരിച്ചത്. വീടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്, കേതഗൗഡ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന കൊല്ല എന്ന ആള്‍ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ഗുണ്ടൽപേട്ട് താലൂക്കിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ വനമേഖലയ്ക്ക് കീഴിലുള്ള മൂലെഹോൾ-വയനാട് റൂട്ടിൽ ഒരു ബൈക്ക് യാത്രികനെ ഒരു കാട്ടുപോത്ത് ആക്രമിക്കാൻ ശ്രമിച്ചു. ബൈക്ക് ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
SUMMARY: Elderly man killed in wildfire attack in Chamarajanagar
കോഴിക്കോട്: വടകരയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക് 1.15 കോടി രൂപ…
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ്…
പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്.…
ന്യൂഡല്‍ഹി: മുനമ്പം ഭൂമി തര്‍ക്കം സുപ്രിംകോടതിയിലേക്ക്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് വഖഫ് സംരക്ഷണ വേദി സുപ്രിംകോടതിയെ സമീപിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു…
ബെംഗളൂരു: ഏഷ്യയിലെ ഏറ്റവുംവലിയ സാങ്കേതിക വിദ്യാസംഗമമായ ബെംഗളൂരു ടെക് സമ്മിറ്റിന് (ബിടിഎസ്-25) ബെംഗളൂരുവില്‍ തുടക്കമായി. തുമകൂരു മാധവാരയിലെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍…