കോട്ടയം: റംബുട്ടാന്‍പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കട്ടപ്പന പാറക്കടവ് പേഴത്തിനാൽ തങ്കമ്മ (81) ആണ് മരിച്ചത്. ഞായർ പകൽ 12.30നായിരുന്നു സംഭവം. മകൾക്കൊപ്പം വെംബ്ലിയിലെ വീട്ടിൽ താമസിക്കുന്ന തങ്കമ്മ റംബുട്ടാൻ കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
പരിസരവാസികളും ബന്ധുക്കളും ചേർന്ന് മുപ്പത്തിയഞ്ചാം മൈൽ എംഎംടി ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും മരിച്ചു. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: മനോഹരൻ, കുമാരി, ലത, മഞ്ജു. മരുമക്കൾ: കുഞ്ഞുമോൻ പള്ളി വാതുക്കൽ വെംബ്ലി, കുഞ്ഞുഞ്ഞ്, രമ, വിജയൻ.
SUMMARY: Elderly woman dies after rambutan gets stuck in throat while eating
















