ഫിഫ ലോകകപ്പ് ഫൈനൽ; അർജന്‍റീനയെ വീഴ്ത്തി സ്പെയിന് രണ്ടാം ലോകകപ്പ് കിരീടം

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ സ്‌പെയിൻ ലോക ചാമ്പ്യൻമാർ. സ്‌പെയിനിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കിരീടമുയർത്തി ഒന്നരപ്പതിറ്റാണ്ടിനു ശേഷമാണ് സ്‌പെയിൻ വീണ്ടും ലോക ചാമ്പ്യൻമാരാകുന്നത്.

ആവേശം നിറഞ്ഞ കലാശപോരാട്ടത്തില്‍ നിശ്ചിമ സമയത്ത് ഇരുടീമുകൾക്കും വലകുലുക്കാനായില്ല. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്. പന്ത് പുറത്ത് പോകാതെ ഓടിപ്പിടിച്ച് നിക്കോ വില്യംസ് നൽകിയ പാസാണ് ടോറസ് വലയിലെത്തിച്ചത്. 113ാം മിനിറ്റിൽ താരം വീണ്ടും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. നേരത്തെ 96ാം മിനിറ്റിൽ സ്‌പെയിനിന്റെ നിക്കോ വില്യംസ് ഗോൾവല കുലുക്കിയെങ്കിലും അർജൻ്റൈൻ ഡിഫൻഡറെ സ്പാനിഷ് താരം മെറിനോ ഫൗൾ ചെയ്തെന്ന് കാണിച്ച് ഗോൾ റഫറി അനുവദിച്ചില്ല. വാർ പരിശോധനയിലും ഗോൾ നിഷേധിക്കപ്പെട്ടു.

മ​ത്സ​ര​ത്തി​ലു​ട​നീ​ളം സ്പെ​യി​ൻ നി​റ​ഞ്ഞു ക​ളി​ച്ച​പ്പോ​ൾ അ​ർ​ജ​ന്‍റീ​ന​യ്ക്ക് കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. സ്പെയിൻ ഗോളിലേക്ക് 20 ഷോട്ടുകൾ തൊടുത്തപ്പോൾ, അർജന്‍റീനയുടെ കണക്കിൽ ഒന്നുമാത്രം. മ​ത്സ​ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും അ​ർ​ജ​ന്‍റീ​ന ചി​ത്ര​ത്തി​ലേ ഇ​ല്ലാ​യി​രു​ന്നു. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് പ​ന്ത് തൊ​ടാ​ൻ പോ​ലും കി​ട്ടാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു മൈ​താ​ന​ത്ത്. മ​ത്സ​ര​ത്തി​ൽ മൊ​ത്തം 120 മി​നി​റ്റ് ക​ളി​ച്ചി​ട്ടും വെ​റും ര​ണ്ട് ഷോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് സ്പെ​യി​ൻ പോ​സ്റ്റ് ല​ക്ഷ്യ​മാ​ക്കി ഉ​തി​ർ​ക്കാ​നാ​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തോ ഇ​ഞ്ചു​റി ടൈ​മി​ലോ സ്പെ​യി​ൻ ഗോ​ൾ​പോ​സ്റ്റ് ല​ക്ഷ്യ​മാ​ക്കി ഒ​രു ഷോ​ട്ട് പോ​ലും അ​ടി​ക്കാ​ൻ അ​വ​ർ​ക്കാ​യി​ല്ല. ഇൻജുറി ടൈമിൽ അർജന്‍റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയത് അർജന്‍റീനക്ക് തിരിച്ചടിയായി. സ്പെയിൻ പ്രതിരോധ താരം കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞ കാർഡ് വാങ്ങിയാണ് എൻസോ പുറത്തായത്.

സ്പാ​നി​ഷ് പടയുടെ പ്ര​തി​രോ​ധ​ത്തിന് മു​ന്നി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ ലോ​ക​ക​പ്പ് മോ​ഹ​ങ്ങ​ൾ പൊ​ലി​യു​ക​യാ​യി​രു​ന്നു. ലോകകപ്പ് ഫൈനലിൽ മൂന്ന് തവണ തന്റെ ടീമിനെ നയിക്കുന്ന ആദ്യ നായകനെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കിയ ലയണൽ മെസ്സിക്കും അർജന്റീനയ്ക്കും തോൽവി കടുത്ത നിരാശയായി മാറി. അ​തി​നി​ടെ ഗ്രൗ​ണ്ടി​നു പു​റ​ത്തെ മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ അ​ർ​ജ​ന്‍റീ​ന കോ​ച്ച് ല​യ​ണ​ൽ സ്ക​ലോ​നി​ക്ക് യെ​ല്ലോ കാ​ർ​ഡും ല​ഭി​ച്ചു.

മത്സരത്തിന് മുന്നോടിയായി നടന്ന സമാപന ചടങ്ങിൽ ഐഷോസ്പീഡ്, പോസ്റ്റ് മാലോൺ, റാപ്പർ സ്വേ ലീ എന്നിവർ പങ്കെടുത്തു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നടന്ന ഹാഫ് ടൈം ഷോയിൽ ബി ടി എസ്, ജസ്റ്റിൻ ബീബർ, ഷക്കീറ എന്നിവർ സംഗീത വിരുന്നൊരുക്കി. മത്സരത്തിന് മുന്നോടിയായി അർജന്റീനയുടെ ഇതിഹാസ താരം മാരിയോ കെംപെസും സ്പെയിനിന്റെ ആന്ദ്രെ ഇനിയേസ്റ്റയും ചേർന്നാണ് ലോകകപ്പ് ട്രോഫി മൈതാനത്തേക്ക് എടുത്തുയർത്തിയത്. തുടർന്ന് പ്രശസ്ത ഹോളിവുഡ് താരം ടോം ക്രൂസ് പ്രസംഗിച്ചു.

Updating….

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ...

കേരളസമാജം മാഗഡി റോഡ് സോണ്‍ കായികമേള സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ ഓണോത്സവ് 2026 ഓണാഘോഷ...

കർണാടകയിൽ വാഹന മലിനീകരണ പരിശോധനാ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) എടുക്കുന്നതിനുള്ള ഫീസ്...

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേർക്ക് കടിയേറ്റു. എല്ലാവർക്കും തിരുവനന്തപുരം...

യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: വസ്ത്രങ്ങള്‍ ഇസ്തിരി ഇടുന്നതിനിടെ അയേണ്‍ ബോക്സില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർഥി...

‘വന്ദേമാതരത്തെ അപമാനിച്ചു’; സോണിയ ഗാന്ധിക്കെതിരെ പോലീസില്‍ പരാതി

മംഗളൂരു: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപന വിവാദത്തില്‍ കോണ്‍ഗ്രസ്...

‘പിഎം ശ്രീ അറബിക്കടലിനപ്പുറത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിയണം’; നിലപാട് ആവര്‍ത്തിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനിടെ, പദ്ധതിക്കെതിരായ തന്റെ...

നടന്‍ ദേവന്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും...

Related Articles

Popular Categories