ബെംഗളൂരു: തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയില്‍ വയോധികയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മി (65) ആണ് മരിച്ചത്. അശ്വത് നാരായണ്‍ ഇന്നലെ രാവിലെ 9.30 ഓടെ ജോലിക്ക് പോയിരുന്നതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉച്ചയ്ക്ക് 2.15 ഭാര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. വൈകുന്നേരം 5.30 ഓടെ വാടകക്കാരനായ രാജിനെ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. രാജ് എത്തിയപ്പോള്‍ ശ്രീലക്ഷ്മിയെ തറയില്‍ ബോധരഹിതയായി കിടക്കുന്നത് കണ്ടു.
അശ്വത് നാരായണ്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യയുടെ കഴുത്തിലും ചുണ്ടിലും മുഖത്തും മുറിവുകള്‍ കണ്ടെത്തി. കഴുത്തിലുള്ള സ്വര്‍ണ മാലയും കവര്‍ന്നിരുന്നു. അദ്ദേഹം സുബ്രഹ്മണ്യപുര പോലീസില്‍ വിവരം അറിയിച്ചു. ശ്രീലക്ഷ്മിയുടെ വീട്ടുകാര്‍ക്ക് പരിചയമുള്ള ഒരാള്‍ വീട്ടില്‍ കയറി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാലയുമായി രക്ഷപ്പെട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.
SUMMARY: elderly woman found Murderd at home
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…
കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…