മഹാ സുബൈര്‍ ട്രഷററായും സോഫിയാ പോള്‍, സന്ദീപ് സേനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണി, ഹംസ എം എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബി രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാല് പേരും.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.110 വോട്ടുകളാണ് സാന്ദ്രാ തോമസ് നേടിയത്. സാന്ദ്ര പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് നല്‍കിയ പത്രികകള്‍ തള്ളിയിരുന്നു.
കാലാവധി അവസാനിക്കുന്ന കമ്മിറ്റിയില്‍ ട്രഷററാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. രാകേഷ് ജനറല്‍ സെക്രട്ടറിയും സന്ദീപ് സേനനും മഹാസുബൈറും ജോയിന്റ് സെക്രട്ടറിമാരുമായിരുന്നു.
SUMMARY: Election to Film Producers Association; B Rakesh President, Listin Stephen Secretary,