ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി, വിനയനും സജി നന്ത്യാട്ടും സാന്ദ്ര തോമസും തോറ്റു

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും ജയം. സെക്രട്ടറിയായി ലിസ്റ്റിനും പ്രസിഡന്റായി രാകേഷും തിരഞ്ഞെടുക്കപ്പെട്ടു. വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരെ പരാജയപ്പെടുത്തിയാണ് ലിസ്റ്റിന്റെ വിജയം. സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്.

മഹാ സുബൈര്‍ ട്രഷററായും സോഫിയാ പോള്‍, സന്ദീപ് സേനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണി, ഹംസ എം എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബി രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാല് പേരും.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.110 വോട്ടുകളാണ് സാന്ദ്രാ തോമസ് നേടിയത്. സാന്ദ്ര പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് നല്‍കിയ പത്രികകള്‍ തള്ളിയിരുന്നു.

കാലാവധി അവസാനിക്കുന്ന കമ്മിറ്റിയില്‍ ട്രഷററാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. രാകേഷ് ജനറല്‍ സെക്രട്ടറിയും സന്ദീപ് സേനനും മഹാസുബൈറും ജോയിന്റ് സെക്രട്ടറിമാരുമായിരുന്നു.
SUMMARY: Election to Film Producers Association; B Rakesh President, Listin Stephen Secretary,

Hot this week

ബെംഗളൂരുവിലെ എബോള ഭീതി ഒഴിഞ്ഞു, നിരീക്ഷണത്തിലാക്കിയിരുന്ന ഉഗാണ്ടൻ യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ ബെംഗളൂരു വിമാനത്താവളത്തിൽ...

ഐപിസി കര്‍ണാടക സ്റ്റേറ്റ് വുമണ്‍സ് ഫെലോഷിപ്പ് ഭാരവാഹികള്‍

ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി) കര്‍ണാടക സ്റ്റേറ്റ് വുമണ്‍സ് ഫെലോഷിപ്പ്...

സൗദിയില്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച്‌ സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു....

സാങ്കേതിക തകരാര്‍; സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി

ഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടർന്ന് എയർ ഇന്ത്യയുടെ ഡല്‍ഹി - സാൻ ഫ്രാൻസിസ്കോ...

ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് കീഴടങ്ങി

പാലക്കാട്: ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലർ...

ഇഡി റെയ്ഡില്‍ ഡല്‍ഹിയിലും സിപിഎം പ്രതിഷേധം; എംഎ ബേബി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ഡൽഹി: ഡൽഹിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ മാർച്ചില്‍...

സിദ്ധരാമയ്യ വഴങ്ങി? ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി അടുത്ത ആഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡൽഹി: ഡി.കെ. ശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയായി വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു...

ബലി പെരുന്നാൾ; ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാര സമയവും

ബെംഗളൂരു: കേരളത്തിലും ബെംഗളൂരുവിലും നാളെ ബലി പെരുന്നാൾ. പ്രവാചകൻ ഇബ്രാഹിം നബിയുടെയും...

Related Articles

Popular Categories