ബെംഗളൂരു: സംസ്ഥാനത്ത് വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിനു 10 മുതൽ 95 പൈസ വരെ ഉയർത്തി കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ.
അതേസമയം കാർഷിക പമ്പ് സെറ്റുകളുടെ വൈദ്യുതി നിരക്ക് സംസ്ഥാനമൊട്ടാകെ യൂനിറ്റിന് 8.30 രൂപയായിരുന്ന നിലവിലെ ഏകീകൃത നിരക്കിൽ നിന്ന് 6.57 മുതൽ 7.79 രൂപ വരെയായി കുറച്ചു. ഗാർഹിക ഉപഭോക്താക്കളുടെ നിരക്കിൽ മാറ്റമില്ല. ലോ ടെൻഷൻ കൊമേഴ്സ്യൽ വിഭാഗത്തിനു മിനിമം നിരക്ക് യൂണിറ്റിന് 7.10 രൂപയും എച്ച്പി ഫിക്സഡ് വിഭാഗത്തിന് 5.20 രൂപയുമാക്കി.
നിരക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ടു ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി, മംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി, ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപറേഷൻ, ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി, ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി എന്നീ സംസ്ഥാനത്തെ വൈദ്യുതി വിതരണ കമ്പനികൾ കമ്മിഷനെ സമീപിച്ചിരുന്നു. പുതിയ നിരക്ക് എന്നുമുതൽ നിലവിൽ വരുമെന്നു വ്യക്തമാക്കിയിട്ടില്ല.
SUMMARY: Electricity charges for commercial and industrial establishments increased in Karnataka
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…