ജോലി ഉപേക്ഷിച്ചതിന്‍റെ പക കാരണം തൊഴിലുടമ യുവതിയെ കുത്തികൊന്നു. മഹാരാഷ്ട്രയിലെ ജൽന ജില്ലയില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. സുഭദ്ര (42) ആണ് കൊല്ലപ്പെട്ടത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച മകനെയും പ്രതി ഉപദ്രവിച്ചു. കൃത്യത്തിന് ശേഷം കടന്നു കളയാന്‍ ശ്രമിച്ച പ്രതി ഗണേഷ് കടക്ഡെയെ (45) പോലീസ് അറസ്റ്റ് ചെയ്‌തു.
കൊല്ലപ്പെട്ട സുഭദ്ര വൈദ്യ പ്രതിയുടെ റെസ്റ്റോറൻ്റിലെ ജീവനക്കാരിയായിരുന്നു. അടുത്തിടെ ജോലി ഉപേക്ഷിച്ച സ്ത്രീയെ തിരികെയെത്താൻ ആവശ്യപ്പെട്ട് നിരന്തരമായി പ്രതി ശല്യം ചെയ്‌തിരുന്നു. സംഭവം നടന്ന ദിവസം രാത്രി പ്രതി സുഭദ്രയുടെ വീട്ടില്‍ മദ്യപിച്ച് എത്തുകയും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ അവര്‍ അതിന് വിസമ്മതിച്ചു. തുടര്‍ന്ന് പ്രകോപിതനായ പ്രതി കത്തികൊണ്ട് സുഭദ്രയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൗജ്‌പുരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി വീട്ടില്‍ എൻ. ഉണ്ണികൃഷ്ണൻ നായർ (90) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സ് (റിട്ട) ഹോണററി…
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്ഡിഎഫ് സ്ഥാനാര്ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകൾക്കു…
തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിച്ചാത്തൻ'…
പാലക്കാട്: ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…
ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…
കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…