ചത്തീസ്ഗഡിലെ ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. നിരവധി ആയുധങ്ങളും സുരക്ഷാസേന കണ്ടെടുത്തു. ദൗത്യത്തിനിടെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീരമൃത്യു വരിച്ചു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ പോലീസ് ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി ബിജാപുർ, ദന്തേവാഡ ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ ഗംഗലൂർ പോലീസ് സ്റ്റേഷന് കീഴില്‍ ഒരു സംയുക്ത സംഘത്തെ വിന്യസിച്ചിരുന്നു. ഇവർക്കെതിരെയായിരുന്നു മാവോയിസ്റ്റ് ആക്രമണം. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടലുകളും തെരച്ചിലും തുടരുകയാണ്.
TAGS : CHATTISGARH
SUMMARY : Encounter in Chhattisgarh; Two Maoists killed
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ,…
തിരുവല്ല: തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം ( 40…
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ…
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ…
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു…