ബെംഗളൂരു: ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 56 ലാപ്ടോപ്പും 19 ഐഫോണും മോഷ്ടിച്ച എൻജിനീയർ അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പുട്ടൂർ സ്വദേശിയായ സുബ്രഹ്മണ്യ പ്രസാദാണ്(32) അറസ്റ്റിലായത്. ഓൺലൈൻ വാതുവെയ്പിൽ പണം നഷ്ടപ്പെട്ട് സുബ്രഹ്മണ്യ വൻ കടകെണിയിലായിരുന്നു. ഇതിൽ നിന്നു കരകയറാനാണ് മോഷണം നടത്തിയത്.
കഴിഞ്ഞ 5 വർഷമായി പാരപ്പന അഗ്രഹാരയ്ക്കു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ഐടി ആൻഡ് സ്റ്റോർ റൂം വിഭാഗം തലവനായിരുന്നു സുബ്രഹ്മണ്യ. ഓൺലൈൻ വാതുവയ്പിൽ നഷ്ടം സംഭവിച്ചതോടെ ഇയാൾ ലക്ഷക്കണക്കിനു രൂപയുടെ കടക്കെണിയിലായി.
കടം വീട്ടാൻ കമ്പനിയിലെ സ്റ്റോർ റൂമിൽ നിന്നു 56 ലാപ്ടോപ്പുകളും 16 ഐഫോണുകളും മോഷ്ടിക്കുകയായിരുന്നു. ഇതിൽ ചിലത് സുഹൃത്തുക്കൾക്കു വിറ്റു. ശേഷിക്കുന്ന 30 ലാപ്ടോപ്പുകളും 5 ഐഫോണും താമസ സ്ഥലത്ത് ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ഇവ പോലീസ് പിടിച്ചെടുത്തു.
SUMMARY: Engineer steals laptops and Iphone to repay loans
തിരുവനന്തപുരം: കേരളത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തില്‍ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷൻ കടകള്‍ തുറക്കുന്ന സമയം ഒരു…
പാലക്കാട്: ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ റിപ്പോർട്ട് നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. പാലക്കാട്…
കൊച്ചി: എറണാകുളത്ത് വൻ ലഹരി വേട്ട. നെടുമ്പാശ്ശേരിയില്‍ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സിംഗപ്പൂരില്‍ നിന്ന് എത്തിയ കൊടുങ്ങല്ലൂർ സ്വദേശിയില്‍…
ഭോപ്പാൽ: മധ്യപ്രദേശില്‍ 11 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ചിന്ദ്വാരയിലെ ഡോക്ടറായ പ്രവീൺ സോണിയാണ് പിടിയിലായത്.…
ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി ബിഎംആർസിഎല്‍ നിർമിക്കുന്നു. അടുത്തിടെ തുറന്നു…
ഡാലസ്: യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ അജ്ഞാതൻ വെടിവെച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്.…