ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് നന്ദി ഹിൽസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. ഡിസംബർ 31ന് വൈകീട്ട് 6 മണി മുതൽ ജനുവരി ഒന്നിന് രാവിലെ 7 മണി വരെ നന്ദി ഹിൽസ് സ്റ്റേഷനിലേക്ക് വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കില്ല. നന്ദി ഹിൽസിലെ ഗസ്റ്റ് ഹൗസുകളിൽ ഡിസംബർ 31നുള്ള റൂം ബുക്കിങ്ങുകളും അധികൃതർ ഒഴിവാക്കിയിട്ടുണ്ട്. നന്ദി ഹിൽസിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
എന്നാൽ ജനുവരി ഒന്നിന് രാവിലെ 7 മണിക്ക് ശേഷം പതിവുപോലെ നന്ദി ഹിൽസിലേക്ക് യാത്രകൾ തുടരാം.
നഗരത്തിൽ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടവും പോലീസും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അമിത തിരക്ക് ഒഴിവാക്കുക, ശബ്ദമലിനീകരണം നിയന്ത്രിക്കുക, ആഘോഷവേളയിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായും നഗരത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാറുകളും പബ്ബുകളും പുലർച്ചെ ഒരുമണി വരെ മാത്രമേ പ്രവർത്തിക്കൂ. എംജി റോഡ്,ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്‍റ് മാർക്ക്സ് റോഡ്, കബ്ബൺ പാർക്ക്, ട്രിനിറ്റി സർക്കിൾ, കോറമംഗല, ഇന്ദിരാനഗർ 100 ഫീറ്റ് റോഡ്, ഫീനിക്സ് മാൾ എന്നിവിടങ്ങളിൽ പരിശോധന കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
TAGS: BENGALURU | NANDI HILLS
SUMMARY: Entry to nandi hills banned amid new year
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വരെയാണ് യെല്ലോ അലർട്ട്.…
തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന സമരം നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ…
കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…