ഡൽഹി: രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ. തിരക്ക് അനുഭവപ്പെടുന്ന 60 റെയില്‍വെ സ്റ്റേഷനുകള്‍ക്ക് പുറത്ത് സ്ഥിരമായി കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഉത്സവ സീസണുകൾക്കും മഹാ കുംഭമേളയ്ക്കിടെയുണ്ടായ അപകടങ്ങളെ തുടർന്നുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പ്ലാറ്റ്‌ഫോമുകളിൽ തിരക്ക് നിയന്ത്രിക്കാൻ സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഈ സ്റ്റേഷനുകൾക്ക് പുറത്ത് ഒരുക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. യാത്രക്കാർക്ക് ട്രെയിൻ എത്തിയ ശേഷം മാത്രമേ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഢൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പട്‌ന തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ഇതിനകം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.
60 സ്റ്റേഷനുകളിൽ പൂർണ്ണമായ ആക്‌സസ് കൺട്രോൾ സംവിധാനം നടപ്പിലാക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ടിക്കറ്റ് റിസർവേഷൻ ഉറപ്പായ യാത്രക്കാരെ മാത്രമേ സ്റ്റേഷനുകളിലേക്ക് കടത്തിവിടൂ. കൂടാതെ, എല്ലാ പ്രധാന സ്റ്റേഷനുകളിലും 12 മീറ്റർ വീതിയുള്ള പുതിയ ഫുട് ഓവർബ്രിഡ്ജുകൾ സ്ഥാപിക്കുകയും യാത്രക്കാരുടെ സൗകര്യത്തിനായി റാമ്പുകൾ ഒരുക്കുകയും ചെയ്യും. സ്റ്റേഷനുകൾക്കുള്ളിലും പരിസരപ്രദേശങ്ങളിലുമായി കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
<BR>
TAGS : INDIAN RAILWAY
SUMMARY : Entry to the platform only when the train arrives; Railways with new decisions
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…