എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് ഉപാധികളോടെ വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി നല്‍കി. പോലീസും അഗ്നിരക്ഷാസേനയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വെടിക്കെട്ടിന് കൃത്യമായ ദൂരപരിധി ഉണ്ടെന്ന് അഗ്നിരക്ഷാ സേന അടയാളപ്പെടുത്തണം, ബാരിക്കേഡുകള്‍ വെച്ച് സ്ഥലത്ത് ആളുകളെ തടയണം.
8, 10 തീയതികളിലാണ് എറണാകുളത്ത് ഉത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് നടക്കുന്നത്. വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. വെടിക്കെട്ട് സുരക്ഷിതമായി നടത്താനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാനാകില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കലക്ടറുടെ ചുമതല വഹിക്കുന്ന അഡീഷനല്‍ ജില്ലാ മജിസ്ട്രേട്ട് വിനോദ് രാജ് അനുമതി നിഷേധിച്ചത്. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ സർട്ടിഫിക്കറ്റുകള്‍ ക്ഷേത്രം ഭാരവാഹികള്‍ ഹാജരാക്കിയെങ്കിലും മറ്റു ന്യൂനതകള്‍ കണ്ടെത്തിയതിനാലാണ് അനുമതി നിഷേധിച്ചത്.
സിറ്റി പോലീസ് കമ്മിഷണർ, ജില്ലാ ഫയർ ഓഫിസർ, കണയന്നൂർ തഹസില്‍ദാർ എന്നിവരുടെ അന്വേഷണ റിപ്പോർട്ടുകളിലും വെടിക്കെട്ട് സുരക്ഷിതമായി നടത്താൻ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ അളവില്‍ വെടിക്കെട്ട് അനുവദിക്കണമെന്ന ക്ഷേത്ര സമിതിയുടെ ആവശ്യം ഹൈക്കോടതി തള്ളി.
TAGS : HIGH COURT
SUMMARY : Ernakulathappan Temple Festival; The High Court gave permission for fireworks
കാസറഗോഡ്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ്…
കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സാധരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍…
കൊച്ചി: കെ സ്മാർട്ട് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് അക്ഷയ സംരംഭകർ സമർപ്പിച്ച ഹരജി ഹൈക്കോടതി…
കൊച്ചി: ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസില്‍ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ…
കാസറഗോഡ്: കാസറഗോഡ് പതിനേഴുവയസുകാരിക്ക് നേരെ ലൈംഗിക പീഡനം. അച്ഛനും അമ്മാവനും നാട്ടുകാരനുമാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പത്താം വയസ്സില്‍ അച്ഛനാണ് ആദ്യമായി…
കൊല്ലം: കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അധ്യാപകന്‍ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ…