മംഗളൂരു: മംഗളൂരു നോര്‍ത്ത് മുൻ എംഎൽഎ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരൻ മുംതാസ് അലിയെ കാണാതായതായി പരാതി. ഇദ്ദേഹത്തിന്റെ കാർ ഞായറാഴ്ച രാവിലെ മംഗളൂരു -ഉടുപ്പി പാതയിലെ കുളൂർ പാലത്തിന് മുകളില്‍ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും പൊതുപ്രവർത്തകനുമാണ് മുംതാസ് അലി.
‘ഞായറാഴ്ച പുലർച്ചെ മുംതാസ് അലിയുടെ വാഹനം കുളൂർ പാലത്തിന് സമീപം കണ്ടെത്തിയതായി വിവരം ലഭിച്ചു. ലോക്കൽ പോലീസ് അന്വേഷണം നടത്തി വരുന്നു. പ്രാഥമിക അന്വേഷണത്തിൽ, ഇദ്ദേഹം പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട് നഗരത്തിൽ കറങ്ങിയിരുന്നതായും പിന്നീട് അഞ്ച് മണിയോടെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയതായുമാണ് മനസിലാക്കുന്നത്’, സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
വാഹനത്തിൻ്റെ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ടീമുകളും നീന്തൽ വിദഗ്ധരും പുഴയിൽ തിരച്ചിൽ ആരംഭിച്ചു. മംഗളൂരു നോർത്ത് ഡിവിഷൻ ഡിസിപി മനോജ് കുമാറും പനമ്പൂർ, സൂറത്ത്കൽ, കാവൂർ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഹ്‌യുദ്ദീൻ ബാവയും കുടുംബാംഗങ്ങളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്
<BR>
TAGS : MANGALURU | ACCIDENT
SUMMARY : Ex-Mangaluru MLA’s brother missing; In a car accident
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…