ബെംഗളൂരു: ഖത്തര്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പ്ലാനിംഗ് ആന്‍ഡ് മൈന്റെനന്‍സ് വിഭാഗം മുന്‍ മേധാവി, റാന്നി, ഇടപ്പാവൂര്‍, പനംതോട്ടത്തില്‍ ജോണ്‍ മാത്യു (കുഞ്ഞുമോന്‍-84) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേര്സ് ഖത്തര്‍ ചാപ്റ്റര്‍ സ്ഥാപകഅംഗവും മുന്‍ പ്രസിഡന്റും, ഖത്തറിലെ സാമൂഹിക സംസ്കാരിക രംഗത്തെ സാന്നിധ്യവുമായിരുന്നു. ഖത്തർ മുൻ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഖത്തർ ജർമൻ പോളിമർ കമ്പനി(ക്യുജിസിപി) രൂപീകരിക്കുന്നതിൽ മുഖ്യ പങ്കാളിയായിരുന്നു. ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച് വൈസ് പ്രസിഡണ്ടായും, മാനേജിംഗ് കമ്മിറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: തിരുവല്ലാ തുകലശ്ശേരി തോട്ടത്തില്‍ പരേതയായ ഏലിയാമ്മ ജോണ്‍ മാത്യു (ലിസ്സി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ജീവനക്കാരി ആയിരുന്നു). മക്കൾ : ഡോ.ലീന (ബെംഗളുരു), ലിബി (അയർലൻഡ്), ഡോ. ലിൻസ, ലെസിലി(ഇരുവരും യു.എസ്.എ)
സംസ്കാരം ഒക്ടോബര്‍ 30ന്, ബെംഗളൂരു പ്രിംറോസ് മാര്‍ത്തോമ പള്ളിയിലെ ശുശ്രഷക്ക് ശേഷം റിച്ച്മോണ്ട് ടൗൺ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടക്കും.
<BR>
TAGS : OBITUARY
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…