നരേന്ദ്രമോദിക്ക് ഹാട്രിക് ജയം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം. റിപ്പബ്ലിക് ടി.വി- പി. മാർക് എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ചാണ് എൻഡിഎക്ക് വീണ്ടും ഭരണത്തുടർച്ച പ്രവചിച്ചിരിക്കുന്നത്. എൻഡിഎക്ക് 359 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവർക്ക് 30 സീറ്റുകളുമാണ് പ്രവചനം.
തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിൽ ഡിഎംകെ 20-22 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. സഖ്യകക്ഷിയായ കോൺഗ്രസിന് ആറ് മുതൽ എട്ട് വരെ സീറ്റുകൾ ലഭിക്കും. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട്ടിൽ എൻഡിഎ സഖ്യത്തിന് 12 ശതമാനം വോട്ടുവിഹിതം വർധിച്ചേക്കും. എന്നാൽ, ഇന്ത്യ സഖ്യത്തിന്റെ വോട്ടുവിഹിതത്തിൽ ആറ് ശതമാനം ഇടിവുണ്ടാകുമെന്നും സർവേയിൽ പ്രവചിച്ചു.
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മറുപടി നൽകുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നത്. ബിഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ ബിജെപിയും ജെഡിയുവും പ്രധാനികളാകുന്ന എൻഡിഎ 29-33 വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം.
കേരളത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നു ടൈംസ് നൗ – ഇ.ടി.ജി എക്സിറ്റ് പോള്‍. യു.ഡി.എഫ് 14–15 സീറ്റുകള്‍ വരെ നേടും. എല്‍.ഡി.എഫ് നാലും ബി.ജെ.പി ഒരു സീറ്റും നേടും. ഇന്ത്യ ടുഡെ യുഡിഎഫിനു 17–18 സീറ്റുകള്‍ പ്രവചിക്കുന്നു. എല്‍ഡിഎഫ്: 0-1 , എന്‍ഡിഎ 2-3 എന്നിങ്ങനെയാണ് ഫലം.
ഝാർഖണ്ഡിൽ മത്സരം കടുക്കുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. എൻ.ഡി.എയ്ക്ക് 8-10 സീറ്റുകൾ വരെ നേടാനാകും. അതേസമയം, ഇന്ത്യാ സഖ്യത്തിന് നാല് മുതൽ ആറ് സീറ്റുകളെന്നാണ് പ്രവചനം. ഛത്തീസ്ഗഢിലെ പതിനൊന്ന് സീറ്റുകളിൽ മുഴുവൻ സീറ്റുകളും എൻഡിഎ തൂത്തുവാരുമെന്നാണ് റിപ്പോർട്ട്.
2019ലേതിന് സമാനമായി രാജസ്ഥാൻ തൂത്തുവാരാൻ എൻഡിഎക്ക് സാധിക്കില്ലെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. 25 ലോക്സഭാ സീറ്റുകളിൽ എൻഡിഎ 16 മുതൽ 19 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന് അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ ലഭിച്ചേക്കാം.
TAGS: ELECTION, EXIT POLL, POLITICS
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…