ബെംഗളൂരു: ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിനാണ് അന്വേഷണച്ചുമതല. ഹൃദയാഘാതങ്ങൾ മൂലമുള്ള മരണവും ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും കഴിഞ്ഞ മൂന്ന് വർഷങ്ങളായി യുവാക്കളില്‍ വർധിച്ചുവരികയാണ്.
കോവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങളാണ് ഈ സാഹചര്യത്തിനു കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. വിഷയത്തില്‍ കൃത്യമായ പഠനവും ഗവേഷണവും നടത്തി റിപ്പോര്‍ട്ടും നിര്‍ദേശവും ഉള്‍പ്പെടെ സമര്‍പ്പിക്കാന്‍ വിദഗ്ധ സംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജാറാം തല്ലൂര്‍ മുഖ്യമന്ത്രിക്കയച്ച ഇമെയിലാണ് ഇത്തരമൊരു അന്വേഷണത്തിനും പഠനത്തിനും കാരണമായത്.
കോവിഡുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്നുണ്ട്. യുവാക്കളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് കോവിഡുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും രാജാറാം ആവശ്യപ്പെട്ടിരുന്നു.
TAGS: HEART ATTACK
SUMMARY: Expert panel to probe rising sudden deaths in Karnataka
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…