LATEST NEWS

ഛത്തീസ്ഗഡില്‍ ഇരുമ്പ് ഫാക്ടറിയില്‍ സ്ഫോടനം; ആറുപേര്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ഭട്ടാപരയില്‍ സ്പോഞ്ച് അയണ്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഭട്ടാപര റൂറല്‍ ഏരിയയിലെ ബകുലാഹി ഗ്രാമത്തിലുള്ള ‘റിയല്‍ ഇസ്പാത് സ്പോഞ്ച് അയണ്‍ ഫാക്ടറി’യിലാണ് സ്ഫോടനം നടന്നത്.

ഫാക്ടറിയിലെ ഫർണസിലുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തെത്തുടർന്ന് ഫാക്ടറിയില്‍ നിന്ന് കറുത്ത പുക ഉയരുന്നത് കിലോമീറ്ററുകളോളം ദൂരെ നിന്ന് കാണാമായിരുന്നു. ഇത് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി പരത്തി.

SUMMARY: Explosion at iron factory in Chhattisgarh; six killed

NEWS BUREAU

Recent Posts

ഉമ്മൻ ചാണ്ടി​ തന്‍റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; സത്യം ജനങ്ങൾക്കറിയാം, ഗണേഷ് കുമാർ മനഃസാക്ഷിയോട് ചോദിക്കട്ടെ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി​ തന്‍റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎൽഎ.…

25 minutes ago

കെ.എൽ 90; സർക്കാർ വാഹനങ്ങൾക്ക് ഇനി പ്രത്യേക രജിസ്‌ട്രേഷൻ സീരീസ്

തിരുവനന്തപുരം: സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾക്ക് ഇനി കെ.എൽ 90 (KL 90)…

37 minutes ago

കിളിമാനൂർ വാ​ഹ​നാ​പ​ക​ടം​:​ ​സി ഐ ഉ​ൾ​പ്പെ​ടെ​ ​മൂ​ന്നു​പേ​ർ​ക്ക് ​സ​സ്‌​പെ​ൻ​ഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ. കിളിമാനൂര്‍ എസ്എച്ച്ഒ ഡി. ജയൻ, എസ്ഐമാരായ…

47 minutes ago

സുരക്ഷാ പരിശോധനയുടെ പേരില്‍ മോശമായി പെരുമാറി; വിദേശ യുവതിയുടെ പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: സുരക്ഷാ പരിശോധനയുടെ പേരില്‍ വിദേശ യുവതിയായ  യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍. എയർ ഇന്ത്യ…

54 minutes ago

നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താംക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലൂർക്കോണം പുത്തൻവിള വീട്ടിൽ…

2 hours ago

കെഎൻഎസ്എസ് ഹൊസ്പേട്ട് കരയോഗം കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിജനഗര ഹൊസ്പേട്ട് കരയോഗം വാർഷിക കുടുംബസംഗമം ഹൊസ്പേട്ട് കോളേജ് റോഡിലുള്ള  പംപ കലാമന്ദിരിൽ…

3 hours ago