കാബൂള്‍: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ താലിബാൻ സർക്കാറിലെ മന്ത്രി കൊല്ലപ്പെട്ടു. അഭയാർഥി കാര്യ മന്ത്രി ഖലീലുർറഹ്മാൻ ഹഖാനി ആണ് കൊല്ലപ്പെട്ടത്. അഭയാർഥി കാര്യമന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്.
കാബൂളില്‍ നടന്ന ചാവേർ സ്ഫോടനത്തില്‍ താലിബാൻ ഖലീല്‍ റഹ്മാൻ ഹഖാനി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രാലയത്തിനുള്ളില്‍ സ്ഫോടനം ഉണ്ടായതായും ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടതായുമാണ് അധികൃതർ അറിയിച്ചത്. അഫ്ഗാനിസ്താനില്‍ മൂന്ന് വർഷം മുമ്പ് താലിബാൻ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ വ്യക്തിയാണ് ഹഖാനി. എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
2021-ല്‍ അഫ്ഗാനിസ്താനില്‍ നിന്ന് വിദേശസേന പിൻവാങ്ങിയതിന് ശേഷമാണ് ഖലീല്‍ ഹഖാനി താലിബാന്റെ ഇടക്കാല സർക്കാരില്‍ മന്ത്രിയാകുന്നത്. യുദ്ധത്തില്‍ യുഎസ് നേതൃത്വത്തിലുള്ള സേനയ്ക്ക് എതിരായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട തീവ്രവാദ വിഭാഗമായ ഹഖാനി ശൃംഖലയുടെ മുതിർന്ന നേതാവായിരുന്നു അദ്ദേഹം.
TAGS : LATEST NEWS
SUMMARY : Explosion in Kabul; Taliban minister killed
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…
ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ .…
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ…
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…