LATEST NEWS

പാലക്കാട് വീടിനുള്ളില്‍ പൊട്ടിത്തെറി; സഹോദരങ്ങള്‍ക്ക് പരുക്ക്

പാലക്കാട്: പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറി. മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരുക്കേറ്റു. ഷെരീഷ്, ഷഹാന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷഹാനയുടെ ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്‌ഫോടം നടന്നത്. വീട്ടില്‍ പൊട്ടിത്തെറി ഉണ്ടായി തീ ആളിക്കത്തുകയായിരുന്നു. പൊട്ടിത്തെറിയില്‍ പരുക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരുക്കേറ്റ ശരീഫിനെ അവിടെ നിന്നും തൃശൂർ മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് മാറ്റി. ശരീഫിന്റെ ശരീരത്തില്‍ പൊള്ളലിന് സമാനമായ മുറിവുകളുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം, ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

SUMMARY: Explosion inside house in Palakkad; siblings injured

NEWS BUREAU

Recent Posts

ദീപാവലിക്ക് മുന്നോടിയായി റെയ്ഡ്; അഹമ്മദാബാദില്‍ പിടികൂടിയത് 2 കോടിയുടെ മദ്യം

അഹമ്മദാബാദ്: മദ്യനിരോധനം നിലവിലുളള ഗുജറാത്തില്‍ രണ്ട് കോടിയിലധികം വിലവരുന്ന വിദേശമദ്യം പിടികൂടി. ദീപാവലിക്ക് മുന്നോടിയായി അഹമ്മദാബാദ് പൊലീസ് നടത്തിയ റെയ്ഡുകളിലാണ്…

1 minute ago

തകർത്ത് പെയ്ത് മഴ; ഇന്ന് 12 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം,…

7 minutes ago

കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം: മലയാളിയായ സീനിയർ വിദ്യാർഥിയുടെപേരിൽ കേസ്

ബെംഗളൂരു: കുടക്‌ സ്വദേശിനിയായ കോളേജ് വിദ്യാർഥിനിയെ വാടകമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ സീനിയർ വിദ്യാർഥിയുടെപേരിൽ കേസെടുത്തു. ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ…

29 minutes ago

മൈസൂരു മൃഗശാലയില്‍ കാഴ്ച്ചകളേറും… മൃഗങ്ങളുടെ എണ്ണം കൂട്ടുന്നു

ബെംഗളൂരു: മൈസൂരു മൃഗശാലയില്‍ ഇനി കാഴ്ച്ചകളേറും... മൃഗശാലയില്‍ മൃഗങ്ങളുടെ എണ്ണം കൂട്ടാന്‍ നീക്കം. കൂടുതല്‍ വന്യ മൃഗങ്ങളെ വിദേശത്തുനിന്നടക്കം എത്തിക്കാനാണ്…

39 minutes ago

ഉത്സവത്തിരക്ക്; ബെംഗളൂരു -മൈസൂരു റൂട്ടില്‍ മെമു സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: വാരാന്ത്യങ്ങളിലും ദീപാവലിയിലും യാത്രക്കാരുടെ അധിക തിരക്ക് നിയന്ത്രിക്കുന്നതിനായി കെഎസ്ആര്‍ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂര്‍) ഇടയില്‍ എട്ട് കോച്ചുകളുള്ള മെമു…

1 hour ago

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം; കണ്ണൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കണ്ണൂര്‍: സി.പി.എം പുതിയ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുയോഗം കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍ ടൗണിലേക്കുള്ള ബസ്സുകള്‍ ഒഴികെയുള്ള…

1 hour ago