മലപ്പുറത്ത് ഉള്ളി ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍; ജലാറ്റിന്‍ സ്റ്റികും ഡിറ്റനേറ്റര്‍ വയറും പിടിച്ചെടുത്തു

മലപ്പുറം: ഉള്ളികൊണ്ടുവന്ന ലോറിക്കുള്ളില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച വൻ സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി. മലപ്പുറം ചെമ്മാടാണ് സംഭവം. ജലാറ്റിൻ സ്റ്റിക്, ഡിറ്റനേറ്റർ വയർ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഡ്രെെവർ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.

മലപ്പുറം ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്ക് ഉള്ളില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതില്‍ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടിവന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസും സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയത്.

‘KL 10 BF 8395’ എന്ന നമ്പറിലുള്ള ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ലോറിയില്‍ 130 ഉള്ളിച്ചാക്ക് ഉണ്ടായിരുന്നു. അതിന്റെ അടിയില്‍ വച്ചാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, രണ്ടുദിവസം മുൻപ് പാലക്കാട് ദേശീയ പാതയില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയിരുന്നു.

തണ്ണിമത്തനെന്ന വ്യാജേന പിക്കപ്പ് വാനിലാണ് സ്‌ഫോടക വസ്തുക്കള്‍ കടത്താൻ ശ്രമിച്ചത്. മെഡിക്കല്‍ കോളേജിന് സമീപം രാത്രി എട്ടരയോടെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് തൃശൂരിലേക്ക് പോയ വാഹനം പിടികൂടിയത്. നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

SUMMARY: Explosives found in onion lorry in Malappuram; gelatin stick and detonator wire seized

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റോഡുകളിലും ഫുട്പാത്തുകളിലും ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ നടപടി; ബെംഗളൂരുവിൽ 50 വാഹനങ്ങൾ ലേലത്തിന്

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന...

മാരകായുധങ്ങളുമായി റോഡിൽ ഇറങ്ങി നടന്ന ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാരണ്യപുരയിലെ എച്ച്.എം.ടി ലേഔട്ട് പ്രദേശത്ത് മാരകായുധങ്ങളുമായി റോഡിലിറങ്ങി ഭീതിയുണ്ടാക്കിയെന്ന പരാതിയിൽ...

സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ 

ന്യൂ​ഡ​ൽ​ഹി: ചാ​ക്കോ വ​ധ​ക്കേ​സി​ലെ പ്ര​തി സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​മാ​യ...

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചൈന. ടിബറ്റ്...

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

ബെംഗളൂരു: അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിൽ ഉൾപ്പെട്ട മൂന്നു മലയാളികള്‍...

കാട്ടാന ആക്രമണം; മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന്...

നേപ്പാള്‍ പ്രളയം: കുട്ടികളടക്കം 53 മലയാളികള്‍ കുടുങ്ങി; എല്ലാവരും സുരക്ഷിതരെന്ന് നോര്‍ക്ക

തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ 53 മലയാളികളെക്കുറിച്ച്‌ വിവരം ലഭിച്ചതായി...

24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആറു മാസത്തിനകം 24 മണിക്കൂറും...

Related Articles

Popular Categories