LATEST NEWS

‘ഇഷ്ടമല്ലെങ്കിൽ നിങ്ങൾ വാങ്ങണ്ട, ഒരു നിർബന്ധവും ഇല്ല’; ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന് ആരോപിച്ച് ട്രംപ് അധിക തീരുവ ചുമത്തിയതിലും മറ്റും കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. നിങ്ങൾക്കിപ്പോൾ ഇന്ത്യയുടെ എണ്ണ ഇഷ്ടമല്ലെന്ന് കരുതുക, നിങ്ങൾ വാങ്ങേണ്ട ആരും ആരെയും എണ്ണ വാങ്ങാൻ നിർബന്ധിക്കുന്നില്ല. എണ്ണവിലയിൽ സ്ഥിരത ഉറപ്പാക്കുക കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത്. അത് ഇന്ത്യയുടെയും ലോകത്തിൻ്റെയും താൽപര്യമാണെന്ന് ജയശങ്കർ പറഞ്ഞു. ദി ഇക്കണോമിക്ക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രംപ് വ്യാപാരം ഉൾപ്പെടെയുള്ള വിദേശനയങ്ങളെപ്പറ്റി പരസ്യ പ്രസ്‌താവനകൾ നടത്തുന്നത് ശരിയല്ലെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു ട്രംപ് ലോകത്തോടും സ്വന്തം രാജ്യത്തോടും പോലും ഇടപെടുന്ന രീതി, പരമ്പരാഗതമായ ശൈലിയിൽനിന്ന് വളരെ വ്യത്യസ്‌തമാണ്. വ്യാപാരപരവും വ്യാപാരേതരവുമായ കാര്യങ്ങൾക്ക് ട്രംപ് തീരുവകൾ ഉപയോഗിക്കുന്നത് അസാധാരണമായ കാര്യമാണ്. ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള പ്രഖ്യാപനങ്ങൾ പലപ്പോഴും ആദ്യം പൊതുവേദിയിലും അതിനുശേഷം ബന്ധപ്പെട്ട കക്ഷികളോടുമാണ് നടത്തുന്നത്. ഇവയിൽ പലതും പരസ്യമായി പറയപ്പെടുന്നു. ഇത് ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യമാണ്.

ഇന്ത്യയെ ലക്ഷ്യം വയ്ക്കാൻ ഉപയോഗിക്കുന്ന അതേ വാദങ്ങൾ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും ഏറ്റവും വലിയ ഊർജ ഇറക്കുമതിക്കാരായ യൂറോപ്യൻ യൂണിയനുമെതിരെ ട്രംപ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു. യുഎസുമായുള്ള വ്യാപാരം ഒരു തർക്കവിഷയമായി തുടരുമ്പോഴും ഇന്ത്യ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നത് തുടരുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
SUMMARY: External Affairs Minister S Jaishankar lashes out at Trump’s policies

NEWS DESK

Recent Posts

തെരുവുനായ ആക്രമണം; മദ്രസയില്‍ നിന്നും മടങ്ങിയ അഞ്ചു വയസ്സുകാരിക്ക് പരുക്ക്

തിരുവനന്തപുരം: അഞ്ചു വയസ്സുകാരിയെ ആക്രമിച്ച്‌ തെരുവുനായ. വർക്കലയിലാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസയില്‍ നിന്നും…

9 minutes ago

പാവങ്ങളുടെ നൂറു വർഷവും മലയാള സാഹിത്യത്തിലെ സ്വാധീനവും- സംവാദം 29 ന്

ബെംഗളൂരു: നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോവിന്റെ 'പാവങ്ങ'ളുടെ നൂറാം വര്‍ഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം 'പാവങ്ങളുടെ നൂറുവർഷവും…

10 minutes ago

വയനാട്ടിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു

വയനാട്: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലില്‍ പത്രിക പിൻവലിച്ചു.…

59 minutes ago

ബെംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക്  കണ്ണീരോടെ വിട

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീരോടെ വിട.…

1 hour ago

ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ…

2 hours ago

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍…

3 hours ago