ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് (ഫെയ്മ) കര്‍ണാടക ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിഷു കൈനീട്ടം വിഷുവിനെ വരവേല്‍ക്കാനുള്ള ആവേശം തുളുമ്പിയ ആഘോഷമായി മാറി. വിഷു കൈനീട്ടം 2026 പി സി മോഹന്‍ എം പി ഉദ്ഘാടനം ചെയ്തു. ഫെയ്മ കര്‍ണാടക പ്രസിഡന്റ് റജി കുമാര്‍ അധ്യക്ഷത വഹിച്ചു.
ഫെയ്മ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് കെ വി വി മോഹനന്‍ മുഖ്യാതിഥിയായി. വൈറ്റ് ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ ബാബു, കസ്റ്റംസ് കമ്മീഷണര്‍ ഗോപകുമാര്‍ , നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി, ഹൊരമാവ് നവ ജ്യോതി പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ ചന്ദ്രശേഖര്‍, ഫെയ്മ കര്‍ണാടക സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ബി അനില്‍ കുമാര്‍, കേരള സമാജം പ്രസിഡണ്ട് എം ഹനീഫ്, കെ എന്‍ എസ് എസ് ചെയര്‍മാന്‍ മനോഹര കുറുപ്പ്, ലോക കേരള സഭാഗം ബിനോയ് എസ് നായര്‍ ,കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, കൈരളി കലാ സമിതി സെക്രട്ടറി സുധീഷ് പി കെ,ഇ സി എ പ്രസിഡണ്ട് വേണു രവീന്ദ്രന്‍, കലാ വേദി പ്രസിഡന്റ് ആര്‍ ജെ നായര്‍ ,കേരള എഞ്ചിനീയര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍ജുന്‍ സുന്ദരേശന്‍, റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ് ഫോറം സെക്രട്ടറി ശാന്തകുമാര്‍, ബാംഗ്ലൂര്‍ മലയാളീസ് അസോസിയേഷന്‍ പ്രസിഡന്റ് സുജയന്‍ നമ്പ്യാര്‍, നന്മ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ രക്ഷാധികാരി ജിതേഷ് അമ്പാടി, മലയാള കലാ ഭവന്‍ പ്രഡിഡന്റ് പ്രഹ്ലാദന്‍, നിലമംഗല കേരള സമാജം പ്രതിനിധി സതീഷ് കിണറ്റാലില്‍, മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സുബൈര്‍ കായക്കൊടി
തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ സംബന്ധിച്ചു. കലാപരിപാടികള്‍, വിഷു കൈനീട്ടം, അത്താഴം എന്നിവ നടന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും വിഷു കൈനീട്ടം നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
SUMMARY: Faima Karnataka Vishu Kaineettam
















