ബെംഗളൂരു: നഗര വ്യാപകമായി വ്യാജ വാഹനാപകടങ്ങളുണ്ടാക്കി പണം തട്ടുന്നയാളെ അശോക്നഗർ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശിയായ സമാലി ഖാനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം എംജി റോഡിൽ വച്ച് 78 വയസ്സുകാരനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മനപൂർവം വാഹനം ഇടിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.
വയോധികരായ യാത്രക്കാരെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. വ്യാജ നമ്പർ പ്ലേറ്റുള്ള സ്കൂട്ടറാണ് ഇതിനു ഉപയോഗിച്ചിരുന്നത്. പോലീസ് പിടിയിൽ നിന്നു രക്ഷപ്പെടാൻ മൊബൈലും ഉപയോഗിച്ചിരുന്നില്ല. എന്നാൽ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
SUMMARY: Fake accident trickster arrested
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പിഎസ്ജി താരം ഒസ്മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…
ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…