ബെംഗളൂരു: നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മേയ് മാസത്തിൽ നേരിയ ഇടിവ്. മേയിൽ പ്രതിദിനം ശരാശരി 7.56 ലക്ഷം പേരാണ് നമ്മ മെട്രോ ഉപയോഗിച്ചത്. ഏപ്രിലിൽ ഇതു 7.62 ലക്ഷമായിരുന്നു. ഫെബ്രുവരി 9ന് ടിക്കറ്റ് നിരക്കിൽ 45% വർധന വരുത്തിയതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞിരുന്നു.
കഴിഞ്ഞ ജനുവരിയിൽ 8.03 ലക്ഷം പ്രതിദിന യാത്രക്കാരാണ് നമ്മ മെട്രോയ്ക്കുണ്ടായിരുന്നത്. നിരക്ക് വർധന പ്രാബല്യത്തിൽ വന്നതോടെ ഫെബ്രുവരിയിൽ ഇതു 7.49 ലക്ഷമായി കുറഞ്ഞു. മാർച്ചിൽ 7.24 ലക്ഷമായി. എന്നാൽ ജൂൺ മാസം ആരംഭിച്ചതു മുതൽ യാത്രക്കാരുടെ എണ്ണം വർധിച്ചതായി ബിഎംആർസി അറിയിക്കുന്നു. ഭൂരിഭാഗം ദിവസങ്ങളിലും 8 ലക്ഷത്തിലേറെ പേർ മെട്രോ ഉപയോഗിക്കുന്നു. ജൂണിലെ കണക്കുകൾ ജനുവരിയിലെ 8.03 ലക്ഷം മറികടക്കുമെന്നാണ് ബിഎംആർസിയുടെ പ്രതീക്ഷ.
ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാത തുറക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടക്കുമെന്നും വിലയിരുത്തുന്നു.
Summary: Namma Metro ridership dropped marginally in May
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…
ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…
ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…