ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക് എൻജിനിയറായ യുവതിയെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തു. ഗുജറാത്ത് സ്വദേശി റെനെ ജോഷിൽദയാണ് (30)അറസ്റ്റിലായത്. വിവാഹാഭ്യർഥന നിരസിച്ച ആൺസുഹൃത്തിനോടുള്ള പ്രതികാരമായി അയാളെ കുടുക്കാനാന്‍ യുവതി സുഹൃത്തിന്റെ ഇ-മെയിൽ ഐഡിയിൽനിന്നാണ് ഭീഷണി സന്ദേശങ്ങൾ അയച്ചത്.
സമാനകേസിൽ ഇവരെ നേരത്തേ ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്തിരുന്നു. സ്റ്റേഡിയത്തിനും വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചതായി ഇവർ പോലീസിനോട് പറഞ്ഞു. ഗുജറാത്തിൽ 21, ബെംഗളൂരുവിൽ ആറ് എന്നിങ്ങനെ സന്ദേശങ്ങൾ അയച്ചതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, ഹരിയാണ തുടങ്ങി 11 സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലേക്ക് ഇവർ വ്യാജബോംബ് ഭീഷണി ഇ മെയിൽ സന്ദേശമയിച്ചതായും പോലീസ് പറഞ്ഞു.
ബെംഗളൂരു നോർത്ത് ഡിവിഷൻ സൈബർ പോലീസ് ആണ് യുവതിയെ അറസ്റ്റുചെയ്തത്. അഹമ്മദാബാദ് സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇവരെ ബോഡി വാറന്റ് മുഖേന ബെംഗളൂരുവിലെത്തിച്ച് ചോദ്യം ചെയ്തു. തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
SUMMARY: Fake bomb threat message to schools; Robotic engineer arrested
.
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…