ബെംഗളൂരു: ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയുടെ പേരിൽ വ്യാജ ഫെയിസ്ബുക്ക് അക്കൗണ്ട്. ആശുപത്രിയില്‍ ചികിത്സയ്ക്ക് ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകളോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വ്യാജ അക്കൗണ്ടിൽ നിന്നും സന്ദേശം അയച്ചിട്ടുണ്ട്. 50ലധികം പേർക്കാണ് ഇത്തരത്തിൽ പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചത്. തട്ടിപ്പുകാർ ഇന്റർനെറ്റിൽ നിന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രൊഫൈലായും കവർ ഫോട്ടോകളായും ഇത് ഉപയോഗിക്കുകയുമായിരുന്നു.
പണം ആവശ്യപെട്ട് ഇത്തരത്തിൽ സന്ദേശം ലഭിച്ചാൽ ആരും പ്രതികരിക്കരുതെന്നും, ഉടൻ പ്രൊഫൈൽ റിപ്പോർട്ട് ചെയ്യണമെന്നും സിറ്റി പോലീസ് കമ്മീഷണർ നിർദേശിച്ചു. മുൻ ഡിജിപിമാർ, പോലീസ് കമ്മീഷണർമാർ, വിരമിച്ച മറ്റു റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ളവരുടെ പേരുകളിൽ സമാനമായ വ്യാജ പ്രൊഫൈലുകൾ ഇതിനു മുമ്പും സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ചിരുന്നു. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും, ജാഗ്രത പാലിക്കണമെന്നും സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി.
TAGS: BENGALURU | CYBER CRIME
SUMMARY: Fake Facebook account created in Bengaluru top cop’s name, monetary help sought
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…