Categories: LATEST NEWS

സുഡിയോയുടെ പേരിൽ വ്യാജ ലിങ്കുകൾ; ജാഗ്രത പുലര്‍ത്താന്‍ പോലീസ്‌ നിര്‍ദേശം

കൊച്ചി: യുവാക്കളുടെ ഇടയിൽ തരംഗമായി മാറിയ ടാറ്റ ബ്രാൻഡായ സുഡിയോയുടെ പേരിൽ സമൂഹമാധ്യമങ്ങൾവഴി വ്യാജ ലിങ്കുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതപാലിക്കണമെന്ന്‌ കൊച്ചി സിറ്റി പോലീസിന്റെ മുന്നറിയിപ്പ്‌. വസ്‌ത്രങ്ങൾ വിലക്കുറവിൽ ലഭിക്കുമെന്നാണ്‌ പ്രചാരണം. സ‍ൗജന്യ സമ്മാനങ്ങളും വാഗ്‌ദാനം ചെയ്യുന്നു.

കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ്/ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പാക്കണമെന്ന്‌ പോലീസ്‌ പറയുന്നു. യഥാർഥ വെബ്സൈറ്റിന്റെ വ്യാജനെ സൃഷ്ടിച്ചോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തിവിവരങ്ങളും ചോർത്തുന്ന സൈബർ തട്ടിപ്പ് രീതിയായ ‘ഫിഷിങ്’ ആണിതെന്നും പൊലീസ്‌ വ്യക്തമാക്കി. ഇത്തരം ലിങ്ക് തുറക്കുന്നതും വ്യക്തിവിവരങ്ങൾ നൽകുന്നതും അപകടമാണ്. വ്യാജ ലിങ്കുകളിൽ പ്രവേശിച്ചാൽ വൈറസോ മാൽവേറുകളോ ലിങ്ക് തുറക്കാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണത്തിൽ കയറാം. വിവരങ്ങൾ നൽകുന്ന ഉടൻ തട്ടിപ്പുകാർ ഒടിപി പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതും അപകടമാണ്‌. തട്ടിപ്പ് ലിങ്കുകളാണെങ്കിൽ ചിലപ്പോൾ കമ്പനിയുടെ പേരിൽ അക്ഷരത്തെറ്റുണ്ടായേക്കാം. ചിലപ്പോൾ കൃത്യമായ പേരിനുപകരം പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങളോ സംഖ്യകളോ ആയിരിക്കും ഉണ്ടാകുക.

ലിങ്ക് തുറന്നിട്ടുണ്ടെങ്കിൽ ഫോണിൽ മാൽവെയറുകൾ ഇൻസ്‌റ്റാൾ ആയിട്ടില്ല എന്ന് ഉറപ്പാക്കണം. ബാങ്കിൽനിന്ന്‌ പണം പിൻവലിക്കുകയോ അതിന്‌ ശ്രമങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പാക്കണം. സാമ്പത്തിക തട്ടിപ്പിന്‌ വിധേയനായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ട്‌ പരാതി രജിസ്‌റ്റർ ചെയ്യണമെന്നും പോലീസ്‌ അറിയിച്ചു.
SUMMARY: Fake links in the name of Zudio; Police advise to be vigilant

NEWS DESK

Recent Posts

തീരാനോവായി ആ 26 ജീവനുകൾ; പഹൽഗാമിലെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…

46 minutes ago

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി

തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…

1 hour ago

കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…

2 hours ago

തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…

3 hours ago

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു…

3 hours ago

മാണ്ഡ്യയിൽ സ്വകാര്യ ബസ് അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

ബെംഗളൂരു: സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ…

3 hours ago