ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ഗായത്രി നഗറില്‍ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ വീട്ടമ്മ മരിച്ചു. സവിത (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതിനണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു ഇവർ താമസിച്ചത്. രാത്രി അടുക്കള ഭാഗത്തു നിന്നാണു തീ പടർന്നത്. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. ഷോർട് സർക്കീറ്റാണു കാരണമെന്നാണു പ്രാഥമിക നിഗമനം. ചുറ്റും തീ പടർന്ന ഉടൻ സവിത വീടിന്റെ ടെറസ്സിലേക്ക് ഓടി. എന്നാൽ, കനത്തപുക ശ്വസിച്ചതിനാലുണ്ടായ ശ്വാസംമുട്ട ലിനെത്തുടർന്ന് സവിത മരിച്ചെന്ന് പോലീസ് അറിയിച്ചു.
അപകടത്തിൽപ്പെട്ട സവി തയുടെ ഭർത്താവ് രമേഷ് ബാബു, മാതാവ് ചിന്നമ്മ, മകൻ, എന്നിവരെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി രക്ഷപ്പെടുത്തി. സംഭവത്തിൽ സുബ്ര ഹ്മണ്യ നഗർ പോലീസ് കേസെടുത്തു.
SUMMARY: Fire breaks out in three-storey building in Bengaluru; Woman dies, three others injured
മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…