കൊച്ചി: ഇന്ത്യൻ വിലാസത്തിലെടുത്ത പാസ്പോർട്ടുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ബംഗ്ലാദേശ് സ്വദേശി വിമാനത്താവളത്തിൽ പിടിയില്‍. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച സെയ്‌തുല്ലയാണ് പിടിയിലായത്.
പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ ഇന്ത്യക്കാരനെല്ലന്ന് സ്ഥിരീകരിച്ചത്. നിരവധി ബംഗ്ലാദേശി രേഖകളും ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, തുടങ്ങിയവയും ഇയാളിൽ നിന്ന് കണ്ടെത്തി.
2016ൽ വ്യാജ വിലാസത്തിൽ പൂനെയിൽ നിന്നാണ് ഇയാൾ ഇന്ത്യൻ പാസ്പോർട്ട് എടുത്തത്. നിയമ വിരുദ്ധമായി ഇന്ത്യൻ പാസ്പോർട്ട് എടുത്തതിന് സെയ്‌തുല്ലയ്ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും.
<BR>
TAGS : COCHIN INTERNATIONAL AIRPORT | INDIAN PASSPORT | ARRESTED
SUMMARY : Fake passport; Bangladeshi national arrested at Nedumbassery airport
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…