Categories: KERALATOP NEWS

‘തുടരും’ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍; നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍

കൊച്ചി: തുടരും സിനിമയുടെ വ്യാജപതിപ്പും പുറത്ത്. അടുത്തിടെയായി നിരവധി മലയാള ചിത്രങ്ങളും വ്യാജപതിപ്പുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തിയേറ്ററില്‍ വലിയ വിജയം സ്വന്തമാക്കുന്ന മോഹന്‍ലാല്‍ ചിത്രമായ തുടരുമിന്റെയും വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. സിനിമ ബോക്‌സ് ഓഫീസില്‍ 100 കോടിയും നേടി മുന്നേറുന്നതിനിടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത്.

അണിയറപ്രവര്‍ത്തകരിലും സിനിമാലോകത്തും ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. വ്യാജപതിപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് തുടരും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഒരു വെബ്‌സൈറ്റിലൂടെയാണ് ‘തുടരും’ സിനിമയുടെ വ്യാജപതിപ്പ് പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ മറ്റ് നിരവധി മലയാള ചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ കാണാന്‍ സാധിക്കും.

അടുത്തിടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ടെലഗ്രാം ഗ്രൂപ്പുകളിലും ഈ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എമ്പുരാന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജപതിപ്പുകളും റിലീസിന് തൊട്ടടുത്ത ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.

ഇത്തരത്തില്‍ പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിയമസംരക്ഷണ സംവിധാനങ്ങളോടൊപ്പം പ്രൊഫഷണല്‍ എത്തിക്കല്‍ ഹാക്കര്‍മാരുടെ ഒരു പ്രത്യേക സംഘത്തെയും അസോസിയേഷന്‍ ചുമതലപ്പെടുത്തിയതായാണ് അറിയിച്ചിരുന്നത്.

TAGS : LATEST NEWS
SUMMARY : Fake version of ‘Thudarum’ on the internet; producers prepare for legal action

Savre Digital

Recent Posts

നടി ആര്യ ബാബു വിവാഹിതയായി; വിവാഹ ചിത്രങ്ങൾ പുറത്ത്

കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…

2 hours ago

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച്‌ വിദ്യാര്‍‌ഥി

ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…

2 hours ago

ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…

2 hours ago

പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…

3 hours ago

ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് നാലുകിലോ അരി; പ്രഖ്യാപനവുമായി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…

3 hours ago

വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജാമ്യഹര്‍ജിയില്‍ നാളെയും വാദംതുടരും

കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…

4 hours ago