ബെംഗളൂരു: എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ വെന്തുമരിച്ചു. നെലമംഗലയ്ക്ക് സമീപം അടകമരനഹള്ളി ഓവർഹെഡ് ടാങ്കിനടുത്തുള്ള വീട്ടിലാണ് സംഭവം. ബെള്ളാരി സ്വദേശി നാഗരാജ്, ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്. നാഗരാജും കുടുംബവും കഴിഞ്ഞ രണ്ട് വർഷമായി ഇവിടെയുള്ള വാടകവീട്ടിലാണ് താമസം.
ഹിമാലയ ഡ്രഗ് കമ്പനിയിലെ കരാർ ജീവനക്കാരനായിരുന്നു നാഗരാജ്. സംഭവദിവസം, നാഗരാജ് ജോലിക്ക് പോകുന്നതിന് മുമ്പ് ഗ്യാസ് ഓൺ ചെയ്തിരുന്നു. ഈ സമയം ഗ്യാസ് ചോർന്ന് പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. അപകടത്തെ തുടർന്ന് നാഗരാജിന് ശരീരമാകെ പൊള്ളലേറ്റു. ഇവരെ രക്ഷിക്കാനെത്തിയ അയൽക്കാരനായ ശ്രീനിവാസിനും ഗുരുതര പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തിൽ നെലമംഗല പോലീസ് കേസെടുത്തു.
TAGS: BENGALURU | CYLINDER BLAST
SUMMARY: Two burnt to death in lpg cylinder blast
ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…
കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…
ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിന്റെ…
തിരുവനന്തപുരം: സർവീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ ജെ…
ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതി രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന്…
ബെംഗളൂരു: കന്റോൺമെന്റിനും വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം ജംക്‌ഷൻ –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652)…