LATEST NEWS

പ്രശസ്ത നടി ബി സരോജ ദേവി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത നടി ബി. സരോജ ദേവി (87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള വസതിയില്‍വച്ചായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ തമിഴ്, തെലുങ്ക്, ഹിന്ദി, സിംഹള, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1938 ജനുവരി ഏഴിന് ജനിച്ച സരോജ ദേവി ‘അഭിനയ സരസ്വതി’ (അഭിനയ ദേവത) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1955-ല്‍ പതിനേഴാം വയസ്സില്‍ കന്നഡ ക്ലാസിക് ചിത്രമായ മഹാകവി കാളിദാസിലൂടെയാണ് സരോജാ ദേവി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1958-ല്‍ എം ജി രാമചന്ദ്രനൊപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രത്തിലൂടെയാണ് അവർ താരപദവിയിലേക്ക് ഉയരുന്നത്. 1969-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു.

കൂടാതെ കലൈമാമണി അവാർഡും ബാംഗ്ലൂർ സർവകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും സരോജ ദേവിക്ക് ലഭിച്ചിട്ടുണ്ട്. എംജിആർ- സരോജാ ദേവി കോമ്പോ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഓണ്‍സ്‌ക്രീൻ ജോഡികളില്‍ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇരുവരും ഒന്നിച്ച്‌ തായ് സൊല്ലൈ തത്താതെ, തായായി കഥ തനയൻ, കുടുംബ തലൈവൻ, ധർമ്മം തലൈകക്കും, നീതി പിൻ പാസം എന്നിവയുള്‍പ്പെടെ തുടർച്ചയായി 26 ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളില്‍ അഭിനയിച്ചു. സൂര്യ ചിത്രമായ ആദവനില്‍ സരോജ ദേവി ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു.

SUMMARY: Famous actress B Saroja Devi passes away

NEWS BUREAU

Recent Posts

ശ്രീചിത്ര ഹോമിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 16, 15, 12 വയസുളള പെണ്‍കുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ…

11 minutes ago

ജയലളിതയുടേയും എം ജി ആറിന്റേയും മകളെന്ന് അവകാശ വാദം; പരാതിയുമായി മലയാളി യുവതി സുപ്രീംകോടതിയില്‍

ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയില്‍. തൃശൂര്‍ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം…

1 hour ago

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ.…

2 hours ago

സിനിമാ ചിത്രീകരണത്തിനിടെ കാര്‍ കീഴ്മേല്‍ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാന് ദാരുണാന്ത്യം. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള വേട്ടുവം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്. സാഹസികമായ…

3 hours ago

‘കൂടുതല്‍ ഒന്നും ചെയ്യാനില്ല’; നിമിഷ പ്രിയ കേസില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കൂടുതലൊന്നും ചെയ്യാൻ ആകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയില്‍. കേസില്‍ പരിമിതികള്‍ ഉണ്ടെന്നും മോചനത്തിനായി പരമാവധി…

3 hours ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: റോബര്‍ട്ട് വാദ്ര ഇഡിക്ക് മുന്നില്‍ ഹാജരായി

ന്യൂഡല്‍ഹി: സഞ്ജയ് ഭണ്ഡാരി കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര…

4 hours ago