പ്രശസ്ത നടി ബി സരോജ ദേവി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത നടി ബി. സരോജ ദേവി (87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള വസതിയില്‍വച്ചായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ തമിഴ്, തെലുങ്ക്, ഹിന്ദി, സിംഹള, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1938 ജനുവരി ഏഴിന് ജനിച്ച സരോജ ദേവി ‘അഭിനയ സരസ്വതി’ (അഭിനയ ദേവത) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1955-ല്‍ പതിനേഴാം വയസ്സില്‍ കന്നഡ ക്ലാസിക് ചിത്രമായ മഹാകവി കാളിദാസിലൂടെയാണ് സരോജാ ദേവി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1958-ല്‍ എം ജി രാമചന്ദ്രനൊപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രത്തിലൂടെയാണ് അവർ താരപദവിയിലേക്ക് ഉയരുന്നത്. 1969-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു.

കൂടാതെ കലൈമാമണി അവാർഡും ബാംഗ്ലൂർ സർവകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും സരോജ ദേവിക്ക് ലഭിച്ചിട്ടുണ്ട്. എംജിആർ- സരോജാ ദേവി കോമ്പോ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഓണ്‍സ്‌ക്രീൻ ജോഡികളില്‍ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇരുവരും ഒന്നിച്ച്‌ തായ് സൊല്ലൈ തത്താതെ, തായായി കഥ തനയൻ, കുടുംബ തലൈവൻ, ധർമ്മം തലൈകക്കും, നീതി പിൻ പാസം എന്നിവയുള്‍പ്പെടെ തുടർച്ചയായി 26 ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളില്‍ അഭിനയിച്ചു. സൂര്യ ചിത്രമായ ആദവനില്‍ സരോജ ദേവി ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു.

SUMMARY: Famous actress B Saroja Devi passes away

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ; നിയമവിരുദ്ധമാണെന്ന് എൽഡിഎഫ്, പരാതി നൽകി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അസാധുവാക്കിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നു. വൈകിട്ട് 4.30ന്...

കൊല്‍ക്കത്തയില്‍ വെയര്‍ഹൗസിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണു; മൂന്ന് മരണം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ തരാടല പ്രദേശത്ത് ബുധനാഴ്ച നിർമ്മാണത്തിലിരുന്ന ഒരു ഗോഡൗണിന്റെ മേല്‍ക്കൂര...

യുവാവിന് നേരേ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

പാലക്കാട്: പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതര...

ദിലീപ് ചിത്രം ‘നീക്ക’ത്തിന്‍റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സാമ്പത്തിക തർക്കത്തെത്തുടർന്ന് ദിലീപ് നായക‌നാകുന്ന പുതിയ ചിത്രം നീക്കത്തിന്‍റെ റിലീസ്...

അരുണാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; മൂന്ന് പേരെ കാണാതായി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ കേയി പന്യോര്‍ ജില്ലയില്‍ കനത്ത നാശനഷ്ടം വിതച്ച്‌...

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍വെ ട്രാക്ക് കാണാതായി; അന്വേഷണം ശക്തമാക്കി അധികൃതര്‍

കൊച്ചി: വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്കുള്ള റെയില്‍പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ മോതിരം; പുതിയ പദ്ധതിയുമായി തമിഴ്‌നാട്

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുഗ്രാം സ്വര്‍ണ മോതിരം...

ബെംഗളൂരു മലയാളികൾക്കായി ചെറുകഥാമത്സരം

ബെംഗളൂരു: ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാള...

Related Articles

Popular Categories