ബെംഗളൂരു: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നിൽ ആടിനെ ബലി നൽകിയ ആർസിബി ടീം ആരാധകര്‍ അറസ്റ്റില്‍. ചിത്രദുർഗ ജില്ലയിലെ മൊളക്കൽമുരു താലൂക്കിലെ മറിയമ്മനഹള്ളി ഗ്രാമത്തിലാണ് സംഭവം. സന്ന പാലയ്യ (22), ജയണ്ണ (23), തിപ്പേസ്വാമി (28) എന്നിവരാണ് അറസ്‌റ്റിലായത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബി രണ്ട് റണ്‍സിന്‍റെ ആവേശ വിജയം സ്വന്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ആടിനെ ബലിനല്‍കിക്കൊണ്ട് മൂവരും ആഘോഷിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ മൊളക്കൽമുരു പോലീസ് മൂവരെ അറസ്‌റ്റ് ചെയ്‌തത്. മൃഗസംരക്ഷണ നിയമപ്രകാരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
TAGS: KARNATAKA | ARREST
SUMMARY: Three RCB fans Arrested for sacrificing Goat in front of Virat Kohli Image in Karnataka
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…
ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…