LATEST NEWS

ആരാധകര്‍ക്ക് നിരാശ; നവംബറില്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്പോണ്‍സര്‍മാര്‍

തിരുവനന്തപുരം: മെസി നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് റിപ്പോർട്ട്. സ്പോണ്‍സർ ആന്റോ അഗസ്റ്റിൻ ആണ് മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ചത്. അംഗോളയില്‍ മാത്രം കളിക്കുമെന്ന അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ (എ.എഫ്.എ.) പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ സ്ഥിരീകരണം.

കേരളത്തെ പഴിച്ചുകൊണ്ട് എ.എഫ്.എ ഭാരവാഹികള്‍ രംഗത്തെത്തിയതായി റിപ്പോർട്ടുണ്ട്. കേരളം മത്സരത്തിന് സജ്ജമല്ലെന്നാണ് എ.എഫ്.എ ഭാരവാഹികളെ ഉദ്ധരിച്ച്‌ അർജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ കൊച്ചിയില്‍ വേണ്ട ക്രമീകരണങ്ങള്‍ പൂർത്തിയാക്കിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.

നവംബർ 17ന് അർജന്റീന കൊച്ചിയില്‍ കളിക്കുമെന്നായിരുന്നു കേരള സർക്കാരും സ്പോണ്‍സറും നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, അടുത്ത മാർച്ചില്‍ ലയണല്‍ മെസിയടങ്ങിയ ടീം എത്തുമെന്നാണ് സ്പോണ്‍സർ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.

SUMMARY: Fans disappointed; Sponsors say Messi will not come to Kerala in November

NEWS BUREAU

Recent Posts

വിദ്വേഷപ്രസംഗത്തിനു തടയിടാൻ കർണാടക; നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു

ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും തടയുന്നതിനുള്ള കർണാടക വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ -2025 കർണാടക നിയമസഭയിൽവെച്ചു.…

3 minutes ago

ഐ.എഫ്​.എഫ്​.കെ മുപ്പതാം പതിപ്പിന് നാളെ തുടക്കം; മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ (ഐ.​എ​ഫ്.​എ​ഫ്.​കെ) മു​പ്പ​താം പ​തി​പ്പി​ന്​ വെ​ള്ളി​യാ​ഴ്ച തിരുവനന്തപുരത്ത്​ തു​ട​ക്ക​മാ​കും. 12 മു​ത​ൽ 19 വ​രെ 26…

22 minutes ago

കൊല്ലം അഞ്ചലിൽ ഓട്ടോ ശബരിമല തീർത്ഥാടകരുടെ ബസ്സുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലം: കൊല്ലം അഞ്ചലിൽ ഓട്ടോയും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച രണ്ട് യുവതികളും…

2 hours ago

ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പ്: ഏ​ഴു ജി​ല്ല​ക​ളി​ൽ വി​ധി​യെ​ഴു​ത്ത്​ ഇ​ന്ന്​, വോ​ട്ടെ​ണ്ണ​ൽ ശ​നി​യാ​ഴ്ച

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്ന്. രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് പോ​​​ളിം​​​ഗ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്,…

2 hours ago

ക്രിസ്മസ് കരോൾ മത്സരം 14ന്

ബെംഗളുരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ (സിസിഎ) സംഘടിപ്പിക്കുന്ന 33-ാ മത് ക്രിസ്മസ് കാരൾ കരോൾ 14ന് രാവിലെ 8.30ന്…

2 hours ago

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. രണ്ടുകോടിയോളം വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി…

2 hours ago