ബെംഗളൂരു: ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിരക്ക് പരിഷ്കരണം നിർദേശിക്കാൻ ചുമതലപ്പെടുത്തിയ ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് ആർ. തരണി, ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി സതീന്ദർ പാൽ സിംഗ്, ഐഎഎസ് ഓഫീസർ ഇ.വി. രമണ റെഡ്ഡി എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
നിലവിലുള്ളതിനേക്കാൾ 15 മുതൽ 25 ശതമാനം വരെ നിരക്ക് വർധനയാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. 2017ലാണ് അവസാനമായി മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. നിലവിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. പരമാവധി നിരക്ക് 60 രൂപയും. സ്മാർട്ട് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം കിഴിവ് ലഭിക്കുന്നുമുണ്ട്.
ഒക്ടോബറിൽ ഫിക്സേഷൻ കമ്മിറ്റിയുമായി സഹകരിച്ച് മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണത്തിനുള്ള നിർദ്ദേശങ്ങൾ പങ്കിടാൻ പൗരന്മാരെ ക്ഷണിച്ചുകൊണ്ട് ബിഎംആർസിഎൽ പൊതു അറിയിപ്പ് നൽകിയിരുന്നു. സമയപരിധി കഴിഞ്ഞിട്ടും എതിർപ്പുകൾ ലഭിക്കാതിരുന്നതോടെയാണ് നിരക്ക് വർധനവുമായി മുമ്പോട്ട് പോകാൻ ബിഎംആർസിഎൽ തീരുമാനിച്ചത്.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro fare panel submits final report with fare hike proposal
ബെംഗളൂരു: വൊക്കലിഗ മഠാധിപതിയായ കുമാര ചന്ദ്രശേഖരനാഥ സ്വാമി (82) അന്തരിച്ചു. കെങ്കേരി വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠത്തിന്റെ ആദ്യ മഠാധിപതിയാണ്.…
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…