KARNATAKA

എസ് എൽ ഭൈരപ്പയ്ക്ക് വിട; മൈസൂരുവിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം

ബെംഗളൂരു: എസ് എൽ ഭൈരപ്പയ്ക്ക് വിട നല്‍കി കന്നഡ സഹൃദയലോകം. മൈസൂരുവിലുള്ള ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലെ രുദ്രഭൂമിയിൽ ഇന്നുച്ചയ്‌ക്ക് സംസ്കാര ചടങ്ങുകൾ നടന്നു. പൂർണ്ണ സർക്കാർ ബഹുമതികളോടെയായിരുന്നു സംസ്കാരം. മക്കളായ രവിശങ്കറും ഉദയ് ശങ്കറും അന്ത്യകർമങ്ങൾ നിർവഹിച്ചു. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, എംഎൽഎ ടി.എസ്. ശ്രീവത്സ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ ഭൗതികശരീരം മൈസൂരുവിലെ കലാമന്ദിരയിൽ പൊതുദർശനത്തിന് എത്തിച്ചപ്പോള്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. വെള്ളിയാഴ്ച രാവിലെ കുവേംപുനഗറിലെ ഉദയരവി റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിച്ച് ശേഷമായിരുന്നു സംസ്കാരചടങ്ങുകള്‍.

ആറ് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സാഹിത്യ ജീവിതത്തിൽ 25 നോവലുകൾ എഴുതി. അവസാനത്തേത് രാമായണത്തിന്റെ പുനരാഖ്യാനമായ ഉത്തരകാണ്ഡം (2017) ആയിരുന്നു. ഉത്തരകാണ്ഡത്തിനുശേഷം, അദ്ദേഹം എഴുത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ആദ്യ നോവൽ ഭീമകായ 1958 ൽ പ്രസിദ്ധീകരിച്ചു.

മഹാഭാരതത്തിന്റെ പുനരാഖ്യാനമായ പർവ (1979), വംശവൃക്ഷ (1965), ഗൃഹഭംഗ (1970) എന്നീ നോവലുകൾ കന്നഡ സാഹിത്യത്തിലെ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു. 2010-ൽ മന്ദ്ര (2001) എന്ന നോവലിന് സരസ്വതി സമ്മാൻ അവാർഡ് നേടി. 2023-ൽ പത്മഭൂഷൺ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കന്നഡ സാഹിത്യ അക്കാദമി അവാർഡ്, വാഗ്വിലാസിനി പുരസ്കാരം, എൻ. ടി. ആർ പുരസ്കാരം, പംപ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

SUMMARY: Farewell to SL Bhyrappa; Funeral held with full state honours in Mysuru

NEWS DESK

Recent Posts

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​യ ന​ട​പ​ടി; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് വൈ​ഷ്ണ സു​രേ​ഷ്

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…

7 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…

7 hours ago

‘സർഗ്ഗസംഗമം’; ഉദ്യാന നഗരിയിലെ എഴുത്തുകാരുടെ ഒത്തുച്ചേരല്‍ വേറിട്ട അനുഭവമായി

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…

8 hours ago

ചെങ്കോട്ട സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയിലായി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ളെ കൂ​ടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അ​മീ​ർ റ​ഷീ​ദ് അ​ലി എ​ന്ന​യാ​ളാ​ണ് അറസ്റ്റിലായത്.…

8 hours ago

അനീഷ് ജോർജിന്റെ മരണം; നാളെ ബിഎൽഒമാർ ജോലി ബഹിഷ്‌കരിക്കും

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…

10 hours ago

എസ്.ഐ.ആർ എന്യൂമറേഷൻ; സൗജന്യ സഹായ സേവനവുമായി എം.എം.എ

ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…

10 hours ago