ന്യൂഡൽഹി: കര്‍ഷക മാര്‍ച്ച് തത്കാലം നിര്‍ത്തി. ഡല്‍ഹി ചലോ മാര്‍ച്ച് നടത്തിയ 101 കര്‍ഷകരെ തിരിച്ചുവിളിച്ചു. ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെയാണ് നടപടി. അതിനിടെ, സമരത്തില്‍ പങ്കെടുത്ത ആറ് കര്‍ഷകര്‍ക്ക് പോലീസ് കണ്ണീര്‍ വാതക പ്രയോഗത്തില്‍ പരുക്കേറ്റു.
കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ഭാഗീരഥ് ചൗധരിയാണ് മാധ്യമങ്ങളെ പാര്‍ലമെന്‌റ് വളപ്പില്‍ കണ്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഡല്‍ഹി ചലോ മാര്‍ച്ചുമായി മുന്നോട്ടുപോയ 10 കര്‍ഷകരേയും പിന്‍വലിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ സംഘും അറിയിച്ചത്.
മാര്‍ച്ചിനിടെ ആറ് കര്‍ഷകര്‍ക്ക് ടിയര്‍ഗ്യാസ് ഷെല്ലിങ്ങില്‍ പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. കര്‍ഷകരെ ശംഭു അതിര്‍ത്തിയില്‍ തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരേ പോലിസ് ലാത്തി വീശി. പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്.
കര്‍ഷക സമരത്തെ നേരിടാന്‍ അംബാലയിലെ പത്ത് ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഡിസംബര്‍ 9 വരെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. വാട്ട്സ്‌ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് ഈ പ്രഖ്യാപനം. എന്നാല്‍ ബാങ്കിങ്, മൊബൈല്‍ റീചാര്‍ജ് സേവനങ്ങള്‍ നടത്താനാകുമെന്ന് പോലിസ് അറിയിച്ചു.
TAGS : DELHI
SUMMARY : Farmers end the ‘Delhi Chalo’ march
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…