കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് അച്ഛനും മകളും മരിച്ചു. തലക്കുളത്തൂർ സ്വദേശികളാണ് മരിച്ചത്. നിയന്ത്രണംവിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ജെഡിടി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബിരുദവിദ്യാർഥിയായ ഫാത്തിമ നേഹയാണ് മരിച്ചത്. തലക്ക് ഗുരുതരപരിക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഈ പാതയില്‍ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. അപകട സാധ്യതയുള്ള വളവിൽ ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് ഇവിടെ ഒരു ബോർഡ് സ്ഥാപിച്ചതെന്നും നാട്ടുകാർ പറഞ്ഞു.
SUMMARY: Father and daughter die after scooter loses control and overturns in Kozhikode
















