ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ജാപ്പനീസ് ചിത്രം ‘ലോസ്റ്റ് ലാൻഡിന്’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം, ഫാസിൽ റസാഖിന്റെ ‘മോഹം’ മികച്ച രണ്ടാമത്തെ ഇന്ത്യന്‍ ചിത്രം

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കി മലയാള ചിത്രങ്ങള്‍. ചിത്രഭാരതി-ഇന്ത്യൻസിനിമ മത്സര വിഭാഗത്തില്‍ ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘മോഹം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തു. മറാത്തി ചിത്രം ‘സബർ ബോണ്ട’യാണ് മികച്ച ഒന്നാമത്തെ ചിത്രം. രോഹൻ പരശുറാം കനവാഡെ ആണ് ചിത്രത്തിന്റെ സംവിധായകൻ. സുനീഷ് വടക്കുമ്പാടൻ സംവിധാനം ചെയ്ത മലയാള ചിത്രം ‘കാട്’ മൂന്നാംസ്ഥാനം നേടി. താമർ മോന്‍ കരുവന്തവളപ്പിൽ ഒരുക്കിയ ‘സർക്കീട്ടി’ന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

ഏഷ്യൻ മത്സര വിഭാഗത്തിൽ അക്കിയോ ഫുജിമോട്ടോ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ‘ലോസ്റ്റ് ലാൻഡ്’ മികച്ച ഒന്നാമത്തെ ചിത്രമായി തിരഞ്ഞെടുത്തു. ത്രിബേണി റായി സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം ‘ഷേയ്പ് ഓഫ് മോമോ’ രണ്ടാം സ്ഥാനവും. യാസുടോമോ ചികുമ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ‘ബെസ്റ്റ് സ്പെയ്സ് ഇൻ അസ്‌’ മൂന്നാം സ്ഥാനവും നേടി. കന്നഡ സിനിമാ വിഭാഗത്തില്‍ ബാഡിഗർ ദേവേന്ദ്ര സംവിധാനം ചെയ്ത ‘വന്യ’ മികച്ച ഒന്നാമത്തെ ചിത്രമായി. അനില്‍കുമാര്‍ സംവിധാനം ചെയ്ത ‘നാം സാലി’ രണ്ടും, രംഗ സംവിധാനം ചെയ്ത ‘രാവണ രാജ്യാദലി നവദമ്പതിഗളു’ മൂന്നും സ്ഥാനങ്ങള്‍ നേടി.

മേളയുടെ മുഖ്യവേദിയായ ലുലുമാളിലെ സിനിപോളിസില്‍ വൈകിട്ട് നടന്ന സമാപന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സംഗീത സംവിധായകന്‍ ഡോ. ഹംസലേഖയ്ക്ക് സമ്മാനിച്ചു. ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായി. ചലച്ചിത്രമേളയുടെ അംബാസഡറായ നടന്‍ പ്രകാശ് രാജ്, കർണാടക ഫിലിം അക്കാദമി പ്രസിഡന്റ് ഡോ. സാധു കോകില, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഡോ. ജയമാല, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മീഷണർ ഹേമന്ത് എം. നിംബാൽക്കർ, സെക്രട്ടറി ബി.ബി. കാവേരി, ഫിലിം അക്കാദമി രജിസ്ട്രാർ വിനോദ് ചന്ദ്ര, ആർട്ടിസ്റ്റിക് ഡയറക്ടർ മുരളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒമ്പത് ദിവസമായി നടന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 225-ലധികം സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.
SUMMARY: Bengaluru International Film Festival; Japanese film ‘Lost Land’ wins best film award

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

Related Articles

Popular Categories