LATEST NEWS

ആറ് വയസുകാരിയെ പട്ടിണിക്കിട്ടു കൊന്ന കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

കൊച്ചി: കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയെ പട്ടിണിക്കിട്ടു കൊന്ന കേസില്‍ പ്രതികളായ അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തര്‍ജനം എന്നിവര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികള്‍ രണ്ടു ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദാക്കി. വിചാരണ കോടതിവിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2013 ഏപ്രില്‍ 29നാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്.

ആറ് വയസുകാരിയായ പെണ്‍കുട്ടിയെ പട്ടിണിക്കിട്ടും ശാരീരികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. പാലക്കാട് ക്ഷേത്രത്തിലെ പൂജാരിയാണ് ഒന്നാം പ്രതിയായ സുബ്രഹ്മണ്യന്‍ നമ്പൂതിരി. ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ശിക്ഷവിധിച്ചത്.

SUMMARY: Father and stepmother sentenced to life in prison for starving six-year-old girl to death

NEWS BUREAU

Recent Posts

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ പതിച്ചു; യുവതിക്ക് ദാരുണാന്ത്യം

മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഒരു വലിയ പാറ വീണ് സണ്‍റൂഫ് തകർന്ന് യുവതി മരിച്ചു. പൂനെയിലെ താമ്ഹിനി ഘട്ടിലാണ് സംഭവം.…

1 minute ago

ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി: 2022-ല്‍ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന കേസില്‍ 80 വയസ്സുള്ള ഹമീദിന് ഇടുക്കി അഡീഷണല്‍…

52 minutes ago

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്‌ണൻ പോറ്റി റിമാൻഡില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്‌ണൻ പോറ്റിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ്…

2 hours ago

നിര്‍മാണത്തിലിരുന്ന ടാങ്ക് കുഴിയില്‍ വീണ് ചികില്‍സയിലായിരുന്ന 15കാരന്‍ മരിച്ചു

കോഴിക്കോട്: കൊടിയത്തൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ടാങ്ക് കുഴിയില്‍ വീണ് പരുക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ആലുവ തായ്ക്കാട്ടുകര സ്വദേശി കുഴിക്കണ്ടത്തില്‍ ഷിയാസിന്റെ…

3 hours ago

ഗവേഷക വിദ‍്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസ്; റാപ്പര്‍ വേടന് ജാമ‍്യവ‍്യവസ്ഥയില്‍ ഇളവ്

കൊച്ചി: റാപ്പർ വേടന് ജാമ‍്യവ‍്യവസ്ഥയില്‍ ഇളവ്. ഗവേഷക വിദ‍്യാർഥിനിയെ അപമാനിച്ചെന്ന കേസിലാണ് ഹൈക്കോടതി വേടന് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ വേടന്…

4 hours ago

കാറിൻ്റെ കണ്ണാടിയില്‍ ബൈക്ക് തട്ടി; ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ ദമ്പതിമാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഒക്ടോബർ 25 ന് രാത്രി നഗരത്തിലെ…

5 hours ago