Categories: KERALATOP NEWS

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ചെന്നൈ: ഇന്ത്യയിലെ ‘ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ്’ എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

1986-ല്‍ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവല്‍ കളരിക്കലാണ്. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്‌റ്റെന്‍ഡിംഗ്, കൊറോണറി സ്‌റ്റെന്‍ഡിംഗ് തുടങ്ങിയവയില്‍ വിദഗ്ദനായിരുന്നു. ശരീരത്തില്‍ സ്വാഭാവികമായി ലയിച്ചുചേരുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ബയോ റിസോര്‍ബബിള്‍ സ്‌റ്റെന്റുകളുടെ ഉപയോഗത്തിന് തുടക്കം കുറിച്ചത് മാത്യു സാമുവലാണ്. ഇലക്ട്രോണിക് ആല്‍ഗോമീറ്റര്‍, ജുഗുലാര്‍ വെനസ് പ്രഷര്‍ സ്‌കെയില്‍ തുടങ്ങിയ ഉപകരണങ്ങളുടെ പേറ്റന്റും അദ്ദേഹം നേടി. ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ, ലീലാവതി ഹോസ്പിറ്റൽ, ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ, മുംബൈ സൈഫി ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രശസ്ത ആശുപത്രികളിൽ ഡോ. മാത്യു സാമുവൽ സേവനം ചെയ്തു.

ഡോ. മാത്യു സാമുവലാണ് നാഷണല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്. ആന്‍ജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുളള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്. 2000-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

സംസ്‌കാരം ഏപ്രില്‍ 21-ന് കോട്ടയത്തുളള സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ പളളിയില്‍ നടക്കും. ബീനാ മാത്യുവാണ് മാത്യു സാമുവല്‍ കളരിക്കലിന്റെ ഭാര്യ. അന്ന മാത്യു, സാം മാത്യു എന്നിവരാണ് മക്കള്‍.
<BR>
TAGS :OBITUARY
SUMMARY : Father of Indian Angioplasty Dr. Mathew Samuel Kalarikal passed away

Savre Digital

Recent Posts

കോട്ടയത്ത് വീട് കുത്തി തുറന്ന് 50 പവൻ കവര്‍ന്നു

കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്‌…

24 minutes ago

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; മലയാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…

55 minutes ago

കോതമംഗലത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…

2 hours ago

‘ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം’; വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച്‌ അന്ന്…

3 hours ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…

4 hours ago

സനാതന ധര്‍മത്തിനെതിരെ പ്രസംഗിച്ചു; കമല്‍ഹാസന് വധഭീഷണി

ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…

4 hours ago