ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംയുക്ത തിരുനാളിന് കോടിയേറി. മണ്ഡ്യാ രൂപത വികാരി ജനറാൾ മോൺ. ജെയിംസ് കുന്നാംപടവിൽ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാനക്കും തിരുക്കർമ്മങ്ങൾക്കും വികാരി ജനറാൾ മോൺ. ജെയിംസ് കുന്നാംപടവിൽ, വികാരി ഫാ സെബാസ്റ്റ്യൻ പൊന്നാറ്റിൽ എന്നിവർ കാർമികത്വം വഹിച്ചു.
ശനിയാഴ്ച വൈകീട്ട് 6 മണിക്ക് വിശുദ്ധ കുർബാനക്കും തിരുക്കർമങ്ങൾക്കും ഫാ. സെബാസ്റ്റ്യൻ ചീരംവേലിൽ കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരിക്കും.
പ്രധാന തിരുന്നാൾ ദിവസമായ 17 ന് രാവിലെ 8 മണിക്ക് തിരുനാൾ റാസ കുർബാനക്കു ഫാ. വിനീത് മേക്കൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. തോമസ് ഞൊണ്ടിക്കൽ വചന സന്ദേശം നൽകും. ഫാ. ജിൻസൺ വല്ല്യാറമ്പത്ത്, ഫാ. സെബാസ്റ്റ്യൻ പൊന്നാറ്റിൽ എന്നിവർ സഹ കാർമികരാകും. തുടർന്ന് ലദീഞ്, ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം, സമാപന ആശീർവാദം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
SUMMARY: Feast started at Vijayanagar sacred Mary church
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…
പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…
തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…