ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ബീഹാർ,ജമ്മു കശ്മീർ, ജാർഖണ്ഡ്, ലഡാക്ക്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. അമേഠി, റായ്ബറേലി മണ്ഡലങളാണ് അഞ്ചാം ഘട്ടത്തിലെ പ്രധാന ശ്രദ്ധ കേന്ദ്രം.
രാഹുൽ ഗാന്ധി, രാജ് നാഥ് സിങ്, പീയുഷ് ഗോയൽ,സ്മൃതി ഇറാനി, ചിരാഗ് പസ്വാൻ, രാജീവ് പ്രതാപ് റൂഡി, ഒമർ അബ്ദുള്ള തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. പ്രധാന മന്ത്രി നരേന്ദ്രമോദിയും, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ മനോജ് തിവാരിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പ്രചരണ റാലി നടത്തുക.
ഹരിയാനയിലെ അംബാലയിലും സോനിപതിലുമായി രണ്ട് റാലികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ചാന്ദിനി ചൗക്ക്, നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലങ്ങളിലാണ് രാഹുൽ ഗാന്ധി പ്രചാരണം നടത്തുക. പ്രിയങ്ക ഗാന്ധി ഇന്നും അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ പ്രചാരണം തുടരും.
കൊച്ചി: തൊടുപുഴയിലെ വിവാദമായ വിദ്വേഷ പ്രസംഗത്തില്‍ പിസി ജോർജിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. തൊടുപുഴ പോലീസിനോടാണ് നിർദ്ദേശം നല്‍കിയത്. തൊടുപുഴ…
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി…
കൊച്ചി: ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. താൻ മരിച്ചാല്‍…
ന്യൂഡൽഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ കേരള സിലബസ് വിദ്യാർഥികള്‍ നല്‍കിയ ഹർജി തള്ളി സുപ്രിംകോടതി. ഈ വർഷം ഇടപെടാനാവില്ലെന്ന്…
കൊച്ചി: ഗതാഗത വകുപ്പിന്റെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹരജികളിലാണ് ഹൈക്കോടതി നടപടി.…
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താന്‍ മൃഗസംരക്ഷണ-തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.…