▪️ റജികുമാര്‍, കെ പി ശശിധരൻ, ഫിലിപ്പ് കെ ജോര്‍ജ്, സന്ദീപ് കൊക്കൂണ്‍, ബിനോയ് എസ് നായര്‍, സുരേന്ദ്രന്‍ കൊല്ലറേത്ത്,അബ്ദുൾ ഗഫൂർ,
ബെംഗളൂരു: തിരുവനന്തപുരത്ത് നാളെ മുതല്‍ 31 വരെ നടക്കുന്ന അഞ്ചാമത് ലോക കേരളസഭയിലേക്ക് കർണാടകയിൽ നിന്നുള്ള പ്രതിനിധികളായി ഇത്തവണ ഏഴ് പേരെ തിരഞ്ഞെടുത്തു. കേരളസമാജം ബാംഗ്ലൂർ ജനറൽ സെക്രട്ടറിയും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളീ അസോസിയേഷൻസ് (ഫെയ്മ ) ദേശീയ ജനറൽ സെക്രട്ടറിയുമായ റജികുമാര്‍, സുവർണ കർണാടക കേരളസമാജം സംസ്ഥാന സെക്രട്ടറി കെ പി ശശിധരൻ, കലാ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഫിലിപ്പ് കെ ജോര്‍ജ്, ബെംഗളൂരുവിലെ വ്യവസായി സന്ദീപ് കൊക്കൂണ്‍, കേരള സമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് എക്സിക്യുട്ടീവ് അംഗവും വ്യവസായിയുമായ ബിനോയ് എസ് നായര്‍, നവോദയ ബൊമ്മനഹള്ളി ജനറൽ സെക്രട്ടറി അബ്ദുൾ ഗഫൂർ, ബെംഗളൂരുവില്‍ എക്സ്പോര്‍ട്ട്-ഇംപോര്ട്ട് മേഖലയിൽ കണ്‍സള്‍ട്ടന്റായി ആയി പ്രവര്‍ത്തിക്കുന്ന സുരേന്ദ്രന്‍ കൊല്ലറേത്ത് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
മലപ്പുറം കല്ലൂർമ സ്വദേശിയായ കെ പി ശശിധരന്‍ നാലാമത്തെ തവണയാണ് പ്രതിനിധിയായി പങ്കെടുക്കുന്നത്. ആലപ്പുഴ വെൺമണി സ്വദേശിയാണ് റജികുമാർ. ഇത് രണ്ടാം തവണയാണ് ലോക കേരളസഭയിയില്‍ പ്രതിനിധിയായി പങ്കെടുക്കുന്നത്. പാലക്കാട് സ്വദേശിയായ സന്ദീപ് കൊക്കൂണ്‍, പത്തനംതിട്ട സ്വദേശികളായ ഫിലിപ്പ് കെ ജോർജ്, ബിനോയി എസ് നായര്‍ എന്നിവരും രണ്ടാം തവണയാണ് പങ്കെടുക്കുന്നത്. പത്തനംതിട്ട സ്വദേശിയാണ് അബ്ദുല്‍ ഗഫൂര്‍. സുരേന്ദ്രൻ കൊല്ലറേത്ത് കണ്ണൂര്‍ സ്വദേശിയാണ്. ആദ്യമായാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.
ജനുവരി 29 ന് വൈകുന്നേരം അഞ്ചു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന അഞ്ചാം ലോക കേരള സഭയുടെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നിർവഹിക്കും. പൊതുയോഗത്തിന് ശേഷം ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാപരിപാടി നടക്കും.
31ന് രാവിലെ നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ രാവിലെ 9 മുതൽ 10.15 വരെ 7 മേഖലാ യോഗങ്ങളുടെയും 8 വിഷയാടിസ്ഥാനത്തിലുള്ള സമിതിയുടെയും റിപ്പോർട്ടിങ് നടക്കും. തുടർന്ന് വീഡിയോ, പ്രമേയ അവതരണങ്ങളും പ്രസംഗങ്ങളും. ഉച്ചയ്ക്ക് 2.30ന് മുഖ്യ മന്ത്രിയുടെ മറുപടി പ്രസംഗം. 3ന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ അഞ്ചാം ലോക കേരളസഭയ്ക്ക് സമാപനമാകും.
SUMMARY: Fifth World Kerala Sabha; This time seven people from Karnataka
കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ രണ്ട് കെഎസ്‌ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. ടാങ്കര്‍…
തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം. പ്രശ്‌നം പരിഹരിക്കാന്‍ 'ഓഫ്‌ലൈന്‍' സംവിധാനം…
തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിൽ കർണാടക സർക്കാർ പ്രകടിപ്പിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് റെയ്ഡ് നടന്നത്. പോപ്പുലർഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലും…
തിരുവനന്തപുരം: സംസ്ഥാനത്തെ 17 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ…
കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ രണ്ട് കെഎസ്‌ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.…