അഞ്ചാം ലോക കേരള സഭ; കർണാടകയിൽ നിന്നും ഇത്തവണ ഏഴുപേർ

ബെംഗളൂരു: തിരുവനന്തപുരത്ത് നാളെ മുതല്‍ 31 വരെ നടക്കുന്ന അഞ്ചാമത് ലോക കേരളസഭയിലേക്ക് കർണാടകയിൽ നിന്നുള്ള പ്രതിനിധികളായി ഇത്തവണ ഏഴ്‌ പേരെ തിരഞ്ഞെടുത്തു. കേരളസമാജം ബാംഗ്ലൂർ ജനറൽ സെക്രട്ടറിയും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളീ അസോസിയേഷൻസ് (ഫെയ്മ ) ദേശീയ ജനറൽ സെക്രട്ടറിയുമായ റജികുമാര്‍, സുവർണ കർണാടക കേരളസമാജം സംസ്ഥാന സെക്രട്ടറി കെ പി ശശിധരൻ, കലാ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഫിലിപ്പ് കെ ജോര്‍ജ്, ബെംഗളൂരുവിലെ വ്യവസായി സന്ദീപ് കൊക്കൂണ്‍, കേരള സമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് എക്സിക്യുട്ടീവ്‌ അംഗവും വ്യവസായിയുമായ ബിനോയ് എസ് നായര്‍, നവോദയ ബൊമ്മനഹള്ളി ജനറൽ സെക്രട്ടറി അബ്ദുൾ ഗഫൂർ, ബെംഗളൂരുവില്‍ എക്സ്പോര്‍ട്ട്-ഇംപോര്ട്ട് മേഖലയിൽ കണ്‍സള്‍ട്ടന്റായി ആയി പ്രവര്‍ത്തിക്കുന്ന സുരേന്ദ്രന്‍ കൊല്ലറേത്ത് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

മലപ്പുറം കല്ലൂർമ സ്വദേശിയായ കെ പി ശശിധരന്‍ നാലാമത്തെ തവണയാണ് പ്രതിനിധിയായി പങ്കെടുക്കുന്നത്. ആലപ്പുഴ വെൺമണി സ്വദേശിയാണ് റജികുമാർ. ഇത് രണ്ടാം തവണയാണ് ലോക കേരളസഭയിയില്‍ പ്രതിനിധിയായി പങ്കെടുക്കുന്നത്. പാലക്കാട് സ്വദേശിയായ സന്ദീപ് കൊക്കൂണ്‍, പത്തനംതിട്ട സ്വദേശികളായ ഫിലിപ്പ് കെ ജോർജ്, ബിനോയി എസ് നായര്‍ എന്നിവരും രണ്ടാം തവണയാണ് പങ്കെടുക്കുന്നത്. പത്തനംതിട്ട സ്വദേശിയാണ് അബ്ദുല്‍ ഗഫൂര്‍. സുരേന്ദ്രൻ കൊല്ലറേത്ത് കണ്ണൂര്‍ സ്വദേശിയാണ്. ആദ്യമായാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.

ജനുവരി 29 ന് വൈകുന്നേരം അഞ്ചു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന അഞ്ചാം ലോക കേരള സഭയുടെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നിർവഹിക്കും. പൊതുയോ​ഗത്തിന് ശേഷം ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാപരിപാടി നടക്കും.

30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോക കേരളസഭാ നടപടികൾ നടക്കുക. 30 ന് രാവിലെ 10ന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം ലോക കേരള സഭ ഉദ്ഘാടനം ചെയ്യും. തുടർന്ന് മുഖ്യമന്ത്രി സമീപന രേഖ സമർപ്പിക്കും. സ്പീക്കർ എ എൻ ഷംസീർ പങ്കെടുക്കും. സ്റ്റുഡന്റ് മൈഗ്രെഷൻ പോർട്ടൽ, എയർപോർട്ട് ഹെല്പ് ഡെസ്ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഉച്ചയ്ക്ക് ശേഷം എട്ട് വിഷയ അടിസ്ഥാനത്തിലുള്ള ചർച്ചകളും ഏഴ് മേഖലാ സമ്മേളനങ്ങളും നടക്കും. നിയമസഭയിലെ എട്ടു ഹാളുകളിലായാണ് ഉച്ചയ്ക്ക് 2.30 മുതൽ 3.45 വരെ ചർച്ചകൾ നടക്കുന്നത്.
30 വൈകുന്നേരം 3 മണി മുതൽ ‘നവകേരള നിർമിതിയിൽ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, രവി രാമൻ, ജോൺ ബ്രിട്ടാസ് എം പി, എം എ യൂസഫലി, സന്തോഷ് ജോർജ് കുളങ്ങര, മുരളി തുമ്മാരുകുടി, ഡോ. ഇരുദയ രാജൻ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയർ പങ്കെടുക്കും.

31ന് രാവിലെ നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ രാവിലെ 9 മുതൽ 10.15 വരെ 7 മേഖലാ യോഗങ്ങളുടെയും 8 വിഷയാടിസ്ഥാനത്തിലുള്ള സമിതിയുടെയും റിപ്പോർട്ടിങ് നടക്കും. തുടർന്ന് വീഡിയോ, പ്രമേയ അവതരണങ്ങളും പ്രസംഗങ്ങളും. ഉച്ചയ്ക്ക് 2.30ന് മുഖ്യ മന്ത്രിയുടെ മറുപടി പ്രസംഗം. 3ന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ അഞ്ചാം ലോക കേരളസഭയ്ക്ക് സമാപനമാകും.
SUMMARY: Fifth World Kerala Sabha; This time seven people from Karnataka

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചലച്ചിത്ര സീരിയല്‍ നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയല്‍ താരം രാജശേഖരൻ...

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തു....

മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആഭ്യന്തര...

ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു: ആയുഷ് മാൻ ആയുർവേദയും സമന്വയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആയുർവേദത്തിന്റെ...

അധ്യായം 29 📖 ദേശാടനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അമ്മയുടെ...

ചലച്ചിത്ര സീരിയല്‍ നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയല്‍ താരം രാജശേഖരൻ...

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തു....

മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആഭ്യന്തര...

ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു: ആയുഷ് മാൻ ആയുർവേദയും സമന്വയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആയുർവേദത്തിന്റെ...

അധ്യായം 29 📖 ദേശാടനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അമ്മയുടെ...

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്...

നന്ദഗോവിന്ദം ഭജൻസ് സിഗ്നേച്ചർ എഡിഷൻ 18-ന് ബെംഗളൂരുവിൽ

ബെംഗളൂരു: ആസ്വാദകഹൃദയങ്ങളെ ഭക്തിസാഗരത്തില്‍ ആറാടിച്ച നന്ദഗോവിന്ദം ഭജൻസിന്റെ സിഗ്നേച്ചർ എഡിഷൻ ബെംഗളൂരുവിൽ...

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

ന്യൂഡൽഹി : റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്...

Related Articles

Popular Categories