ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു വർത്തൂർ പോലീസാണ് കേസെടുത്തത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി 2 ലക്ഷം രൂപ വരെ മാത്രം ചെലവാക്കാൻ അനുമതിയുള്ള കാർഡാണ് കമ്പനി യുവാവിന് നൽകിയിരുന്നത്. 2023 ഒക്ടോബർ മുതൽ 2024 ജനുവരി വരെയുള്ള നാല് മാസത്തിനിടെ 27,01,139 രൂപയാണ് ഇയാൾ കാർഡ് വഴി ചെലവാക്കിയത്.
തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ, ചൈനയിലെയും പാകിസ്ഥാനിലെയും ചിലരുടെ ഭീഷണി മൂലമാണ് പണം ചെലവാക്കിയതെന്നായിരുന്നു യുവാവിന്റെ വിശദീകരണം. തുക മൂന്ന് ഗഡുക്കളായി തിരികെ നൽകാമെന്ന് ഇയാൾ കമ്പനിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പണം നൽകാതെ സമയം നീട്ടിക്കൊണ്ടുപോയ യുവാവ്, ഒടുവിൽ പണം തിരികെ ചോദിച്ച മാനേജർക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെയാണ് കമ്പനി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വർത്തൂർ പോലീസ് സ്റ്റേഷൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: IT employee in Bengaluru embezzled Rs 27 lakh using company credit card; case registered
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും 3.89 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ…
തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി…
മംഗളൂരു: അവധിക്കാല തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് പോതനൂരിലേക്ക് സ്പെഷ്യൽ സൂപ്പർഫാസ്റ്റ് ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഏപ്രിൽ 24…