ബെംഗളൂരു: ബന്നാർഘട്ട ദേശീയ പാർക്കിലൂടെ 6.68 കിലോമീറ്റർ ദൂരത്തിൽ ദേശീയ പാത നിർമിക്കാൻ അനുമതി നൽകുന്നതു സംബന്ധിച്ച് വനം വകുപ്പ് ഉടൻ അന്തിമ തീരുമാനമെടുക്കും. ഇതിനായി ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) സമർപ്പിച്ച വൈൽഡ് ലൈഫ് മിറ്റിഗേഷൻ പ്ലാൻ വനം വകുപ്പ് പരിശോധിച്ചു വരികയാണ്. അനുമതി ലഭിച്ചാൽ ഉടൻ പാതയുടെ നിർമാണം ആരംഭിക്കുമെന്ന് എൻഎച്ച്എഐ അറിയിച്ചു.
സാറ്റ്ലൈറ്റ് ടൗൺഷിപ്പ് റിങ് റോഡിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് 6 വരി ദേശീയ പാത നിർമിക്കുന്നത്. രാമനഗരയെ പെഡ്ഡമദഗൊണ്ഡപള്ളി റോഡുമായി ബന്ധിപ്പിക്കാനാണ് ബന്നാർഘട്ടെയിൽ 27 ഏക്കർ വനഭൂമി ആവശ്യമായി വന്നത്.
അന്തർസംസ്ഥാന യാത്ര ബെംഗളൂരു നഗര ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ക്രമീകരിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരം കാണാനും ഇതു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
SUMMARY: Final decision about Highway through Bannerghatta park will take forest department soon.
കൊച്ചി: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ഇന്ന് സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം നടക്കും. രാവിലെ 10.30 നാണ്…
തിരുവനന്തപുരം: കരമനയിൽ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കരമന ഇടഗ്രാമത്തിലെ ടാവുമുക്കിൽ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ്…
ബെംഗളൂരു: കാളപ്പോര് മത്സരത്തിനിടെ വിരണ്ടോടിയ കാളയുടെ കുത്തേറ്റ് മുൻ എംഎൽഎയ്ക്ക് പരുക്കേറ്റു. ശിക്കാരിപുര മുൻ എംഎൽഎ മഹാലിംഗപ്പയെ ആണ് കാള…
കോട്ടയം: കുറവിലങ്ങാട് എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ മൊബൈൽ ഫോൺ കടത്തിക്കൊണ്ടുപോയ ജയിൽവാർഡൻ അറസ്റ്റിൽ. കലബുറഗി…
ബെംഗളൂരു: വിദ്വേഷ പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്. പുത്തൂര്‍ താലൂക്കിലെ ഈശ്വരി പത്മുഞ്ച നല്‍കിയ…