LATEST NEWS

സാമ്പത്തിക തട്ടിപ്പ്; നിവിൻ പോളിക്കും അബ്രിഡ് ഷൈനുമെതിരേ കേസ്

കൊച്ചി: സാമ്പത്തിക തട്ടിപ്പിന് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തു. തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതി നല്‍കിയത്. ഒരു കോടി രൂപ 90 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നിവിനെ കൂടാതെ സംവിധായകൻ എബ്രിഡ് ഷൈനിനെതിരെയും കേസെടുത്തിട്ടുണ്ട്. കോട്ടയം തലയോലപ്പറമ്പ് പോലീസാണ് നടനും സംവിധായകനുമെതിരെ കേസെടുത്തിരിക്കുന്നത്.

സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കേസില്‍ കലാശിച്ചിരിക്കുന്നത്. ‘മഹാവീര്യർ’ എന്ന നിവിൻ പോളി ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായിരുന്നു പരാതിക്കാരനായ ഷംനാസ്. ആ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 90 ലക്ഷം രൂപയിലധികം കിട്ടാനുണ്ടെന്നാണ് ഷംനാസിന്റെ അവകാശവാദം.

കൂടാതെ നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു2 എന്ന പുതിയ ചിത്രത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞുകൊണ്ട് ഒരു കോടി 90 ലക്ഷം വാങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവർക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഈ ഘട്ടത്തില്‍ മറ്റൊരു സ്ഥാപനത്തിന് ചിത്രത്തിന്റെ വിതരണാവകാശമടക്കി നല്‍കിയെന്നും അങ്ങനെയാണ് ഒരു കോടി 90 ലക്ഷം രൂപ നഷ്ടമായതെന്നും പരാതിയില്‍ പറയുന്നു.

വൈക്കം കോടതിയിലാണ് അദ്ദേഹം പരാതിയുമായെത്തിയത്. കോടതിയുടെ നിർദേശപ്രകാരമാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തത്. നിവിൻ പോളിയെ ഒന്നാം പ്രതിയാക്കിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. വിശ്വാസ വഞ്ചനാക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്. നിവിൻ പോളിയോ എബ്രിഡ് ഷൈനോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

SUMMARY: Financial fraud; Case filed against Nivin Pauly and Abrid Shine

NEWS BUREAU

Recent Posts

രണ്ടാമതും ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തരപുരസ്‌കാരം നേടി ടൊവിനോ

കൊച്ചി: നടന്‍ ടൊവിനോ തോമസിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2025-ലെ സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക്…

2 minutes ago

കെപിസിസി സമൂഹമാധ്യമ ചുമതലയില്‍ നിന്ന് വി ടി ബല്‍റാം രാജിവെച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ…

1 hour ago

മുംബൈയില്‍ ചാവേര്‍ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

മുംബൈ: ചാവേറുകളും ആര്‍ഡിഎക്‌സും ഉപയോഗിച്ച്‌ മുംബൈയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ച കേസില്‍ ജോല്‍സ്യനെ പോലിസ് അറസ്റ്റ് ചെയ്തു.…

2 hours ago

സാങ്കേതിക തകരാര്‍; ഇൻഡിഗോ വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി

കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കു പറന്നുയർന്ന വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി. ഇൻഡിഗോ വിമാനമാണ് സാങ്കേതിക…

3 hours ago

യു എൻ വാർഷിക സമ്മേളനം; പ്രധാനമന്ത്രി മോദി പങ്കെടുത്തേക്കില്ല

ന്യൂഡൽഹി: ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ പങ്കെടുത്തേക്കും. റഷ്യയിൽ നിന്ന്…

4 hours ago

ഓണക്കാലം: പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വില്‍പ്പനയുമായി മില്‍മ. പാല്‍, തൈര്, ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടമാണ് മില്‍മ കൈവരിച്ചത്. ഉത്രാട…

4 hours ago